---
title: " കെഎസ്ആര്‍ടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി  യുവാവ് പിടിയിൽ "
english_title: "Youth arrested for smuggling MDMA in KSRTC bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309059/youth-arrested-for-smuggling-mdma-in-ksrtc-bus"
published_at: "2025-08-16T22:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0b5a0b5f56_mdma.jpg"
keywords: []
---

#  കെഎസ്ആര്‍ടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി  യുവാവ് പിടിയിൽ 

> **Lead Summary:** പാലക്കാട്‌ വാളയാറിൽ കെഎസ്ആര്‍ടിസി ബസിൽ കടത്തുകയായിരുന്ന 98 ഗ്രാം എംഡിഎംഎ പിടികൂടി. ആലുവ സ്വദേശി റിച്ചാർഡ് ചെറിയാനാണ് എംഡിഎംഎയുമായി എക്സ്സൈസ് പിടിയിലായത്. ലഹരി കൊണ്ടുവന്നത് കോയമ്പത്തൂരിൽ നിന്നെന്നാണ് വിവരം. എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ലഹരി പിടികൂടിയത്.

## Article Content

പാലക്കാട്‌ വാളയാറിൽ കെഎസ്ആര്‍ടിസി ബസിൽ കടത്തുകയായിരുന്ന 98 ഗ്രാം എംഡിഎംഎ പിടികൂടി. ആലുവ സ്വദേശി റിച്ചാർഡ് ചെറിയാനാണ് എംഡിഎംഎയുമായി എക്സ്സൈസ് പിടിയിലായത്. ലഹരി കൊണ്ടുവന്നത് കോയമ്പത്തൂരിൽ നിന്നെന്നാണ് വിവരം. എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ലഹരി പിടികൂടിയത്.

അതേസമയം കോഴിക്കോട് വൻ എംഡിഎംഎ വേട്ട. 236 ഗ്രാം എംഡിഎംഎയുമായി മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദ് ഡാൻസാഫിന്റെ പിടിയിലായി. ഇയാളുടെ സഹായിയായ മുഹമ്മദ് ഫായിസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഓണം വിപണി ലക്ഷ്യമാക്കി ബെംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

നിരവധി നാളുകളായി പൊലീസിന്റെയും ഡാൻസാഫിന്റെയും നിരീക്ഷണത്തിലായിരുന്നു ഇവർ. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ബേപ്പൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

​മുഹമ്മദ് സഹദ് മുമ്പ് എംഡിഎംഎ കേസിൽ ഡൽഹിയിൽ ഒന്നര വർഷത്തോളം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായത്. ഇയാളുടെ കൂട്ടാളിയായ മുഹമ്മദ് ഫായിസിനായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309059/youth-arrested-for-smuggling-mdma-in-ksrtc-bus)