---
title: "'ബാങ്കുവിളികളിൽ അമിത ശബ്ദം ഒഴിവാക്കണം, അത് കേൾക്കേണ്ട സ്ഥലത്ത് കേൾപ്പിക്കണം' - ഹക്കീം അസ്ഹരി"
english_title: "SYS General Secretary A.P. Abdul Hakeem Azhari has urged people to avoid excessive noise during bank calls."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309057/sys-general-secretary-ap-abdul-hakeem-azhari-has-urged-people-to-avoid-excessive-noise-during-bank-calls"
published_at: "2025-08-16T21:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0afe5c334b_abdul.jpg"
keywords: []
---

# 'ബാങ്കുവിളികളിൽ അമിത ശബ്ദം ഒഴിവാക്കണം, അത് കേൾക്കേണ്ട സ്ഥലത്ത് കേൾപ്പിക്കണം' - ഹക്കീം അസ്ഹരി

> **Lead Summary:** ബാങ്കുവിളികളിൽ അമിത ശബ്ദം ഒഴിവാക്കണമെന്ന്‌ എസ്.വൈ.എസ്. ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. ശബ്ദത്തിൽ മിതത്വം പാലിക്കണം. ദിക്ർ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തിൽ ആവണം. അത് കേൾക്കേണ്ട സ്ഥലത്ത് കേൾപ്പിക്കണം. ആരാധനാകർമ്മങ്ങളിൽ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനം. അദ്ദേഹം പറഞ്ഞു.

## Article Content

ബാങ്കുവിളികളിൽ അമിത ശബ്ദം ഒഴിവാക്കണമെന്ന്‌ എസ്.വൈ.എസ്. ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. ശബ്ദത്തിൽ മിതത്വം പാലിക്കണം. ദിക്ർ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തിൽ ആവണം. അത് കേൾക്കേണ്ട സ്ഥലത്ത് കേൾപ്പിക്കണം. ആരാധനാകർമ്മങ്ങളിൽ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനം. അദ്ദേഹം പറഞ്ഞു.

മുസ്ലിങ്ങൾ മാത്രം താമസിക്കുന്ന മേഖലകളിൽ വർഷത്തിൽ ഒരിക്കൽ നടക്കുന്ന മൗലിദിൽ ആവശ്യമെങ്കിൽ ശബ്ദം പുറത്തേക്ക് കേൾപ്പിക്കാം. എന്നാൽ അത് നിത്യമായാൽ മുസ്ലിങ്ങൾക്കും പ്രയാസമാകും. അമുസ്ലിങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ പുറത്തേക്ക് കേൾപ്പിക്കരുതെന്നും അസ്ഹരി പറഞ്ഞു.

അതേസമയം കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. സുരേഷ് ഗോപി രാജ്യദ്രോഹിയാണെന്നും അന്തസുണ്ടെങ്കിൽ രാജി വെക്കണമെന്നും വി കെ സനോജ് പറഞ്ഞു. കുമ്പിടി ഗോപി എന്നാണ് സുരേഷ് ഗോപിയെ ഇനി വിളിക്കേണ്ടത്.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ ഒരക്ഷരം മിണ്ടിയില്ലയെന്നും സനോജ് കുറ്റപ്പെടുത്തി. തൃശൂർ എടുത്തതല്ലയെന്നും തൃശൂർ കട്ടെടുത്ത കള്ളനാണ് സുരേഷ് ഗോപിയെന്നും ഇനി മത്സരിച്ചാൽ നിലംതൊടില്ലയെന്നും വി കെ സനോജ് പരിഹസിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് തൃശൂരിലെ ക്യാമ്പ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി കെ സനോജ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309057/sys-general-secretary-ap-abdul-hakeem-azhari-has-urged-people-to-avoid-excessive-noise-during-bank-calls)