---
title: "സംസ്ഥാനത്ത് മഴ കനക്കുന്നു; കക്കി ഡാം തുറന്നു"
english_title: "Dams are being opened due to heavy rains in the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309046/dams-are-being-opened-due-to-heavy-rains-in-the-state"
published_at: "2025-08-16T20:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a09e4b440a8_dam.jpg"
keywords: []
---

# സംസ്ഥാനത്ത് മഴ കനക്കുന്നു; കക്കി ഡാം തുറന്നു

> **Lead Summary:** സംസ്ഥാനത്ത് മഴ കനക്കുന്നതിനാൽ ഡാമുകൾ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

## Article Content

സംസ്ഥാനത്ത് മഴ കനക്കുന്നതിനാൽ ഡാമുകൾ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

പമ്പ സ്നാനത്തിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. 3 ഡാമുകൾ കൂടി തുറക്കും. ഭൂതത്താൻകെട്ടും,ബാണാസുരസാഗറും തുറക്കുന്നു. പീച്ചി ഡാമിന്റെ ഷട്ടറുകൾ നാളെ ഉയർത്തും. പെരിയാർ തീരത്ത് ജാഗ്രത നിർദ്ദേശം. മണലി കരുവന്നൂർ പുഴകളിലും ജാഗ്രത നിർദ്ദേശം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309046/dams-are-being-opened-due-to-heavy-rains-in-the-state)