---
title: "പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും; തീരുമാനവുമായി പൊതുമരാമത്ത് വകുപ്പ്"
english_title: "Public Works Department to appoint expert committee to study bridge collapse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309040/public-works-department-to-appoint-expert-committee-to-study-bridge-collapse"
published_at: "2025-08-16T20:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a098de2921a_5178.jpg"
keywords: []
---

# പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും; തീരുമാനവുമായി പൊതുമരാമത്ത് വകുപ്പ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ പാലങ്ങളുടെ ബലക്കുറവും നിർമാണത്തിലെ പ്രശ്നങ്ങളും പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയമിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു. വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരെയും പൊതുമരാമത്ത് വകുപ്പിലെ ചീഫ് എൻജിനീയർമാരെയും ഉൾപ്പെടുത്തിയായിരിക്കും സമിതി രൂപീകരിക്കുക.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ പാലങ്ങളുടെ ബലക്കുറവും നിർമാണത്തിലെ പ്രശ്നങ്ങളും പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയമിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു. വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരെയും പൊതുമരാമത്ത് വകുപ്പിലെ ചീഫ് എൻജിനീയർമാരെയും ഉൾപ്പെടുത്തിയായിരിക്കും സമിതി രൂപീകരിക്കുക.

നിർമാണ പ്രവർത്തനങ്ങളിലെ സാങ്കേതിക നടപടിക്രമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളും നിലവിലെ പി.ഡബ്ല്യു.ഡി മാനുവലിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണം എന്നതും സമിതി പരിശോധിക്കും. നിർമാണ സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും സമിതി പഠനം നടത്തും.

പാലം നിർമാണവുമായി ബന്ധപ്പെട്ട് അപകടങ്ങൾ ഉണ്ടാകുന്നത് ഉപകരണങ്ങളുടെ സാങ്കേതിക തകരാറുകൾ മൂലമാണെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഈ നീക്കം. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജുവിനാണ് സമിതിയുടെ റിപ്പോർട്ട് സമയബന്ധിതമായി സമർപ്പിക്കാനുള്ള ചുമതല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309040/public-works-department-to-appoint-expert-committee-to-study-bridge-collapse)