---
title: "വോട്ട് ചോരി, രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടി പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ; വാർത്താ സമ്മേളനം നാളെ"
english_title: "Election Commission to hold press conference tomorrow to respond to Rahul Gandhi's allegations of vote rigging"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309009/election-commission-to-hold-press-conference-tomorrow-to-respond-to-rahul-gandhis-allegations-of-vote-rigging"
published_at: "2025-08-16T17:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a07344100aa_ggggyu.jpg"
keywords: []
---

# വോട്ട് ചോരി, രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടി പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ; വാർത്താ സമ്മേളനം നാളെ

> **Lead Summary:** **ദില്ലി: ( **[www.truevisionnews.com]** ) ** രാഹുൽ ​ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. നാളെ വാർത്താ സമ്മേളനം വിളിക്കും. മൂന്ന് മണിക്കാണ് കമ്മീഷൻ മാധ്യമങ്ങളെ കാണുക. വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകിയേക്കുമെന്നാണ് വിവരങ്ങൾ.

## Article Content

**ദില്ലി: ( **[www.truevisionnews.com]** ) ** രാഹുൽ ​ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. നാളെ വാർത്താ സമ്മേളനം വിളിക്കും. മൂന്ന് മണിക്കാണ് കമ്മീഷൻ മാധ്യമങ്ങളെ കാണുക. വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകിയേക്കുമെന്നാണ് വിവരങ്ങൾ.

ഈ മാസം ഏഴാം തീയതിയാണ് രാഹുൽ ​ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്. പല വിഷയങ്ങളിലുള്ള ക്രമക്കേട് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പറയുകയും ചെയ്തതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാ​ഗത്ത് നിന്ന് കാര്യമായ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. അനൗദ്യോ​ഗികമായാണ് കമ്മീഷൻ ഈ വിഷയങ്ങളിലെല്ലാം മറുപടി നൽകിക്കൊണ്ടിരുന്നത്.

തെളിവുകളെല്ലാം കൈയിലുണ്ടെങ്കിൽ എന്തുകൊണ്ട് രാഹുൽ​ഗാന്ധി പ്രതിജ്ഞാ പത്രത്തിൽ ഒപ്പിട്ടു നൽകാത്തത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിരുന്നത്. താൻ ഒരു പൊതു പ്രവർത്തകനാണ്. തന്റെ വാക്കുകൾ ഡിക്ലറേഷൻ ആയി കണക്കാക്കുകയും അതിന്മേൽ കമ്മീഷൻ അന്വേഷണം നടത്തുകയുമാണ് വേണ്ടെതെന്ന് രാഹുൽ ​ഗാന്ധി മറുപടി നൽകിയിരുന്നു. രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന നിലപാടായിരുന്നു പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്.

രാഹുൽ​ഗാന്ധിയും തേജസ്വി യാദവും ചേർന്നുള്ള വോട്ട് അധികാർ യാത്രയ്ക്ക് നാളെ തുടക്കമാകുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്ത സമ്മേളനം വിളിച്ചിരിക്കുന്നത്. നാളെ മൂന്ന് മണിക്കാണ് വാർത്ത സമ്മേളനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309009/election-commission-to-hold-press-conference-tomorrow-to-respond-to-rahul-gandhis-allegations-of-vote-rigging)