---
title: "ഇരുനില വീടിനു മുകളിൽ കയറി എസി സ്ഥാപിക്കുന്നതിനിടെ അപകടം; കാൽ വഴുതി കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം"
english_title: "A young man died after slipping and falling into a well while climbing onto a two story house to install an AC"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308994/a-young-man-died-after-slipping-and-falling-into-a-well-while-climbing-onto-a-two-story-house-to-install-an-ac"
published_at: "2025-08-16T16:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a06093e11d9_gggry.jpg"
keywords: []
---

# ഇരുനില വീടിനു മുകളിൽ കയറി എസി സ്ഥാപിക്കുന്നതിനിടെ അപകടം; കാൽ വഴുതി കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **പേയാട് അലക്കുന്നം ഭാഗത്ത് ഇരുനില വീടിന്റെ മുകളിൽ എസി സ്ഥാപിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു. വിളവൂർക്കൽ പൊറ്റയിൽ സ്വദേശി അഖിൽ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **പേയാട് അലക്കുന്നം ഭാഗത്ത് ഇരുനില വീടിന്റെ മുകളിൽ എസി സ്ഥാപിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു. വിളവൂർക്കൽ പൊറ്റയിൽ സ്വദേശി അഖിൽ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

അഖിലും മറ്റൊരു യുവാവും ചേർന്നാണ് എസി സ്ഥാപിക്കുന്നതിനായി എത്തിയത്. ഇതിനിടെ കാൽ വഴുതി വീടിന്റെ ഷെയ്ഡിൽ തട്ടി അഖിൽ കിണറ്റിലേക്കു വീഴുകയായിരുന്നു. അഗ്നിശമന സേനയെത്തി കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മറ്റൊരു സംഭവത്തിൽ മലപ്പുറം നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂര്‍ മണലോടിയിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

അമൃതയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസെത്തി തുടര്‍നടപടികളാരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308994/a-young-man-died-after-slipping-and-falling-into-a-well-while-climbing-onto-a-two-story-house-to-install-an-ac)