---
title: "കുടുംബം ഒക്കെ നോക്കണ്ടേ .....;   പത്ത് കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ"
english_title: "Father and son arrested with 10 kg of ganja in Nenmara, Withanassery."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308987/father-and-son-arrested-with-10-kg-of-ganja-in-nenmara-withanassery"
published_at: "2025-08-16T15:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0588a8e2c7_mdma.jpg"
keywords: []
---

# കുടുംബം ഒക്കെ നോക്കണ്ടേ .....;   പത്ത് കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ

> **Lead Summary:** നെന്മാറ വിത്തനശേരിയിൽ പത്ത് കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ. നെന്മാറ ചാത്തമംഗലം സ്വദേശികളായ കാർത്തിക് അച്ഛൻ സെന്തിൽ കുമാർ എന്നിവരാണ് പിടിയിലായത്.

## Article Content

നെന്മാറ വിത്തനശേരിയിൽ പത്ത് കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ. നെന്മാറ ചാത്തമംഗലം സ്വദേശികളായ കാർത്തിക് അച്ഛൻ സെന്തിൽ കുമാർ എന്നിവരാണ് പിടിയിലായത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കൊല്ലങ്കോട് വടക്കഞ്ചേരി സംസ്ഥാന പാതയിൽ വിത്തനശ്ശേരിക്ക് സമീപം ഇവരെ കഞ്ചാവുമായി പിടികൂടുന്നത്. ഈ സമയത്ത് ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അതിനിടെ കോഴിക്കോട് വൻ എംഡിഎംഎ വേട്ട. 236 ഗ്രാം എംഡിഎംഎയുമായി മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദ് ഡാൻസാഫിന്റെ പിടിയിലായി. ഇയാളുടെ സഹായിയായ മുഹമ്മദ് ഫായിസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഓണം വിപണി ലക്ഷ്യമാക്കി ബെംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

നിരവധി നാളുകളായി പൊലീസിന്റെയും ഡാൻസാഫിന്റെയും നിരീക്ഷണത്തിലായിരുന്നു ഇവർ. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ബേപ്പൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

​മുഹമ്മദ് സഹദ് മുമ്പ് എംഡിഎംഎ കേസിൽ ഡൽഹിയിൽ ഒന്നര വർഷത്തോളം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായത്. ഇയാളുടെ കൂട്ടാളിയായ മുഹമ്മദ് ഫായിസിനായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308987/father-and-son-arrested-with-10-kg-of-ganja-in-nenmara-withanassery)