---
title: "കണ്ണൂരിൽ അയൽവാസിയായ പത്ത് വയസുകാരിക്ക് നേരെ ലൈംഗീകപീഡനം; പോക്‌സോ കേസില്‍ തൈര് വ്യാപാരി അറസ്റ്റില്‍"
english_title: "Ten year old neighbor sexually assaulted in Kannur Yogurt vendor arrested in POCSO case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308956/ten-year-old-neighbor-sexually-assaulted-in-kannur-yogurt-vendor-arrested-in-pocso-case"
published_at: "2025-08-16T14:25:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68a048f748a8d_gggggggggg.jpg"
keywords: []
---

# കണ്ണൂരിൽ അയൽവാസിയായ പത്ത് വയസുകാരിക്ക് നേരെ ലൈംഗീകപീഡനം; പോക്‌സോ കേസില്‍ തൈര് വ്യാപാരി അറസ്റ്റില്‍

> **Lead Summary:** **തളിപ്പറമ്പ് (കണ്ണൂർ): ( **[www.truevisionnews.com]** )** പോക്‌സോ കേസില്‍ തൈര് വ്യാപാരി അറസ്റ്റില്‍. തളിപ്പറമ്പ് മാര്‍ക്കറ്റിലെ തൈര് വ്യാപാരി കീഴാറ്റൂരിലെ കെ.വി.മധുസൂതനനെയാണ്തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ് (കണ്ണൂർ): ( **[www.truevisionnews.com]** )** പോക്‌സോ കേസില്‍ തൈര് വ്യാപാരി അറസ്റ്റില്‍. തളിപ്പറമ്പ് മാര്‍ക്കറ്റിലെ തൈര് വ്യാപാരി കീഴാറ്റൂരിലെ കെ.വി.മധുസൂതനനെയാണ്തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ആഗസ്ത്-10 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടില്‍ പോയ മധുസൂതനന്‍ അവിടെ വന്ന അയല്‍വീട്ടിലെ 10 വയസായ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. തളിപ്പറമ്പ് മാര്‍ക്കറ്റിലെ മധുസൂതന ഡയറി ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ്.

മറ്റൊരു സംഭവത്തിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന പൊലീസ് അറസ്റ്റ് ചെയ്തത്. 2022ലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

എന്നാല്‍ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. ഒന്നിലധികം തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കുട്ടി പറഞ്ഞു. പിന്നാലെ ചൈല്‍ഡ് ലൈന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308956/ten-year-old-neighbor-sexually-assaulted-in-kannur-yogurt-vendor-arrested-in-pocso-case)