---
title: "ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍"
english_title: "Tuition teacher arrested for molesting nine year old girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308953/tuition-teacher-arrested-for-molesting-nine-year-old-girl"
published_at: "2025-08-16T14:18:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0464f7aef7_iiiiiiii.jpg"
keywords: []
---

# ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന പൊലീസ് അറസ്റ്റ് ചെയ്തത്. 2022ലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന പൊലീസ് അറസ്റ്റ് ചെയ്തത്. 2022ലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

എന്നാല്‍ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. ഒന്നിലധികം തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കുട്ടി പറഞ്ഞു. പിന്നാലെ ചൈല്‍ഡ് ലൈന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന് പരാതി . സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്കൊപ്പമുള്ള വീഡോയോയാണ് പ്രചരിപ്പിച്ചത്. തുടര്‍ന്ന് 16കാരിയുടെ അമ്മ പൊലീസില്‍ നൽകിയ പരാതിയിൽ പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ ജുവനൈല്‍ പോക്‌സോ കേസ് ചുമത്തി.

എന്നാല്‍ കേസെടുത്തെങ്കിലും കുട്ടിയെ ഇതുവരെ പിടികൂടിയിട്ടില്ല. സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് നിലവില്‍ പ്രചരിക്കുന്നത്. പീഡനദൃശ്യം മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാണ് അമ്മയുടെ പരാതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308953/tuition-teacher-arrested-for-molesting-nine-year-old-girl)