---
title: "കനത്ത മഴയ്ക്ക്  സാധ്യത; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഓറഞ്ച്  അലർട്ട്"
english_title: "Heavy rain likely; Orange alert in five districts of the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308935/heavy-rain-likely-orange-alert-in-five-districts-of-the-state"
published_at: "2025-08-16T13:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a03d07067b6_rain.jpg"
keywords: []
---

# കനത്ത മഴയ്ക്ക്  സാധ്യത; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഓറഞ്ച്  അലർട്ട്

> **Lead Summary:** സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ കനത്ത മഴ സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

## Article Content

സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ കനത്ത മഴ സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കോഴിക്കോട് അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്ന് വീണ് അപകടം. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ചുള്ളിയിലെ അങ്കണവാടിയിൽ ആണ് അപകടമുണ്ടായത്. സംഭവ സമയത്ത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

അങ്കണവാടിയിലെ അധ്യാപിക രാവിലെ എത്തിയപ്പോഴാണ് കോണ്‍ക്രീറ്റ് തകര്‍ന്നുവീണത് കണ്ടത്. കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോർപ്പറേഷനിൽ പരാതി നൽകിയിരുന്നതായി അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308935/heavy-rain-likely-orange-alert-in-five-districts-of-the-state)