---
title: "ഓണം ഇനി കളറാക്കാം ....; ഓണസാരിക്കൊപ്പം മാച്ച്  ആവുന്ന ബ്ലൗസ് കളർ നോക്കിയാലോ "
english_title: "Blouse colors that match with Onam sari"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308932/blouse-colors-that-match-with-onam-sari"
published_at: "2025-08-16T13:24:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0394599ba6_saree_colr.jpg"
keywords: []
---

# ഓണം ഇനി കളറാക്കാം ....; ഓണസാരിക്കൊപ്പം മാച്ച്  ആവുന്ന ബ്ലൗസ് കളർ നോക്കിയാലോ 

> **Lead Summary:** **[** ഓണാഘോഷങ്ങൾ വർണ്ണാഭമാക്കാൻ സ്റ്റൈലായി ഒരുങ്ങാം. ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് , ഓണ സദ്യപോലെ തന്നെ ഓണക്കോടിക്കും ഓണപ്പുടവയ്ക്കുമെല്ലാം വലിയ പ്രാധാന്യമുണ്ട് . പരമ്പരാഗത ശൈലിയിലുള്ള വസ്ത്രധാരണ രീതികൾക്കൊപ്പം പുത്തൻ ട്രെൻഡുകളും ഓണക്കാലത്ത് ശ്രദ്ധ നേടാറുണ്ടലേ ... സാധാരണ ഓണസാരിക്കൊപ്പം പച്ച, ചുവപ്പ്, നീല എന്നീ കളറുള്ള ബ്ലൗസുകളാണ് ഉപയോഗിക്കാർ എന്നാൽ അതിൽ നിന്നും മാറി മറ്റു കളേഴ്സിനെ കൂടി നമുക്കൊന്ന് പരിഗണിച്ചാലോ... എങ്കിൽ കേരള ഓണസാരിക്കൊപ്പം നന്നായി ഇണങ്ങുന്ന ബ്ലൗസ് കളർ ഞാൻ പറഞ്ഞത് തരാം.

## Article Content

**[** ഓണാഘോഷങ്ങൾ വർണ്ണാഭമാക്കാൻ സ്റ്റൈലായി ഒരുങ്ങാം. ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് , ഓണ സദ്യപോലെ തന്നെ ഓണക്കോടിക്കും ഓണപ്പുടവയ്ക്കുമെല്ലാം വലിയ പ്രാധാന്യമുണ്ട് . പരമ്പരാഗത ശൈലിയിലുള്ള വസ്ത്രധാരണ രീതികൾക്കൊപ്പം പുത്തൻ ട്രെൻഡുകളും ഓണക്കാലത്ത് ശ്രദ്ധ നേടാറുണ്ടലേ ... സാധാരണ ഓണസാരിക്കൊപ്പം പച്ച, ചുവപ്പ്, നീല എന്നീ കളറുള്ള ബ്ലൗസുകളാണ് ഉപയോഗിക്കാർ എന്നാൽ അതിൽ നിന്നും മാറി മറ്റു കളേഴ്സിനെ കൂടി നമുക്കൊന്ന് പരിഗണിച്ചാലോ... എങ്കിൽ കേരള ഓണസാരിക്കൊപ്പം നന്നായി ഇണങ്ങുന്ന ബ്ലൗസ് കളർ ഞാൻ പറഞ്ഞത് തരാം.

**1 ബ്രൗൺ കളർ/ കോഫി ബ്രൗൺ/ ചോക്ലേറ്റ് ബ്രൗൺ**

ബ്രൗൺ കളേഴ്സ് ഇത് കോഫി ബ്രൗൺ ആവാം അല്ലെങ്കിൽ ചോക്ലേറ്റ് ബ്രൗൺ കളർ ബ്ലൗസ് ഒക്കെ നമ്മുടെ കേരള ഗോൾഡൻ കസവ്സാരിന്റെ കൂടെയൊക്കെ നന്നായിട്ട് മാച്ച് ആവും കൂടാതെ ആഭരണത്തിന്റെ കൂടെയും നന്നായി ചേരും അത്കൊണ്ട് നല്ലൊരു ഭംഗി നമുക്ക് കിട്ടും.

**2 ഓറഞ്ച്/ റസ്റ്റ് ഓറഞ്ച് കളർ**

ഓറഞ്ച്/ റസ്റ്റ് ഓറഞ്ച് കളർ ഈ കളർ ഇൻസ്റ്റന്റ് ഗ്ലൗയിങ് ലുക്ക്‌ നമുക്ക് തരും. നമ്മുടെ ലുക്കിനെ ഹൈലൈറ് ചെയ്യും

**3 റാണി പിങ്ക്**

റാണി പിങ്ക് കളർ കൊറച്ച് ബറൈറ്റ് ആയി തോന്നുമെങ്കിലും കേരള സാരിന്റെ കൂടെയൊക്കെ നല്ല മാച്ച് ആയിട്ട് പോകുന്ന ഒരു കളർ ആണ്. സെലിബ്രേറ്റുകളൊക്കെ പൊതുവെ ഈ കളർ ഉപയോഗിക്കാറുണ്ട് .

**4 പ്ലം കളർ**

'പ്ലം കളർ' ഷെയ്ഡ് എന്ന് പറയുന്നത് അതിന്റെ ലൈറ്റ് കളറും ഡാർക്ക് കളറും ഒക്കെ കസവ് സാരിയുടെ കൂടെ നന്നായി ഇണങ്ങും .അതിൽ ഇഷ്ടമുള്ള ഒരു കളർ നമുക്ക് ഡെയ് ചെയ്തിട്ട് ഓണസാരിയുടെ ഉപയോഗിക്കാം. റോയൽ ലുക്കാണ് പ്രതീക്ഷിക്കുന്നെങ്കിൽ ഈ കളർ ഒരു മികച്ച തീരുമാനമാണ് .

5 **മസ്റ്റാർഡ് യെല്ലോ**

'മസ്റ്റാർഡ് യെല്ലോ' കേരള സാരിയുടെ കൂടെ നന്നായിട്ട് മാച്ച് ആവുന്ന ഒരു വ്യത്യസ്ത ലുക്ക് തരുന്ന ഒരു കളർ ആണ് . ഒരു ഗോൾഡൻ ഫിനിഷിങ് ലുക്ക് ആയിരിക്കും നമുക്ക് കിട്ടുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308932/blouse-colors-that-match-with-onam-sari)