---
title: "ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് രോ​ഗം ബാധിച്ച് നാല് മരണം;  99 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു,  17 പേർ ആശുപത്രിയിൽ"
english_title: "Legionnaires' disease death toll rises to four in York City"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308923/legionnaires-disease-death-toll-rises-to-four-in-york-city"
published_at: "2025-08-16T12:40:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a02f39ea29b_lg.jpg"
keywords: []
---

# ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് രോ​ഗം ബാധിച്ച് നാല് മരണം;  99 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു,  17 പേർ ആശുപത്രിയിൽ

> **Lead Summary:** ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് രോ​ഗം ബാധിച്ച് നാല് മരണം. 99 പേർക്ക് രോ​ഗം സ്ഥിരീകരിക്കുകയും 17 പേർ ആശുപത്രിയിൽ ചികിത്സയിലുമാണെന്ന് ന്യൂയോർക്ക് സിറ്റി ആരോ​ഗ്യവിഭാ​ഗം അറിയിച്ചു. പ്രദേശത്തുള്ളവരിൽ രോ​ഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ ഒട്ടുംവൈകാതെ ചികിത്സയ്ക്ക് വിധേയമാകണമെന്ന് ന്യൂയോർക്ക് സിറ്റി ആരോഗ്യ വിഭാഗം വ്യക്തമാക്കി.

## Article Content

ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് രോ​ഗം ബാധിച്ച് നാല് മരണം. 99 പേർക്ക് രോ​ഗം സ്ഥിരീകരിക്കുകയും 17 പേർ ആശുപത്രിയിൽ ചികിത്സയിലുമാണെന്ന് ന്യൂയോർക്ക് സിറ്റി ആരോ​ഗ്യവിഭാ​ഗം അറിയിച്ചു. പ്രദേശത്തുള്ളവരിൽ രോ​ഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ ഒട്ടുംവൈകാതെ ചികിത്സയ്ക്ക് വിധേയമാകണമെന്ന് ന്യൂയോർക്ക് സിറ്റി ആരോഗ്യ വിഭാഗം വ്യക്തമാക്കി.

സെൻട്രൽ ഹാലെമിൽ നിന്നുള്ള ഒരു ആശുപത്രിയിലെയും മറ്റൊരു ക്ലിനിക്കിലെയും പത്ത് കെട്ടിടങ്ങളിൽ നിന്നുള്ള കൂളിങ് ടവറുകളിലാണ് അണുബാധ വ്യാപിച്ചത്. കൂളിങ് ടവറുകളിൽ പരിഹാരനടപടികൾ നടന്നുവരുന്നതായും അവസ്ഥ നിയന്ത്രണവിധേയമാണെന്നും ന്യൂയോർക്ക് മേയർ എറിക് ആഡംസ് പറഞ്ഞു. നിലവിൽ കുടിവെള്ളമോ, ജലവിതരണ സംവിധാനമോ അപകടാവസ്ഥയിൽ അല്ലെന്നും വായുവും സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോഴിക്കോട് താമരശ്ശേരിയിലെ നാലാംക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്. കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല് പേർ പനി ബാധിച്ച് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. വീടിന് സമീപമുള്ള കുളത്തിൽ കുട്ടി കുളിച്ചിരുന്നുവെന്നാണ് വിവരം.

കുളത്തിലേത് ഉൾപ്പെടെ ജല സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിക്കും. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകി. ബുധനാഴ്ച സ്കൂള്‍ വിട്ടുവന്നതിനുശേഷമാണ് നാലാം ക്ലാസുകാരി അനയയ്ക്ക് പനി ലക്ഷണങ്ങള്‍ കണ്ടത്.

വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308923/legionnaires-disease-death-toll-rises-to-four-in-york-city)