---
title: "അതിദാരുണം...; ബം​ഗളൂരുവിലെ തീപിടുത്തം; ഒരു കുടുംബത്തിലെ നാല് പേരടക്കം അഞ്ച് മരണം"
english_title: "Fire in Bengaluru; Five dead, including four from a family"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308916/fire-in-bengaluru-five-dead-including-four-from-a-family"
published_at: "2025-08-16T12:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a02bc5955cd_death.jpg"
keywords: []
---

# അതിദാരുണം...; ബം​ഗളൂരുവിലെ തീപിടുത്തം; ഒരു കുടുംബത്തിലെ നാല് പേരടക്കം അഞ്ച് മരണം

> **Lead Summary:** അതിദാരുണം ... ബം​ഗളൂരുവിലെ തീപിടുത്തത്തിൽ മരണം അഞ്ചായി. രാജസ്ഥാൻ സ്വദേശി മദൻകുമാ‍‍ർ, ഭാര്യ സംഗീത, മക്കളായ മിതേഷ്, സിന്റു എന്നിവരും കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസിച്ചിരുന്ന സുരേഷ് എന്നയാളുമാണ് മരിച്ചത്.

## Article Content

അതിദാരുണം ... ബം​ഗളൂരുവിലെ തീപിടുത്തത്തിൽ മരണം അഞ്ചായി. രാജസ്ഥാൻ സ്വദേശി മദൻകുമാ‍‍ർ, ഭാര്യ സംഗീത, മക്കളായ മിതേഷ്, സിന്റു എന്നിവരും കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസിച്ചിരുന്ന സുരേഷ് എന്നയാളുമാണ് മരിച്ചത്.

നഗരത്പേട്ടയിലെ കെട്ടിടത്തിൽ പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ചവിട്ടിയും കാർപ്പറ്റും നിർമിക്കുന്ന കടയായിരുന്നു പ്രവർത്തിച്ചിരുന്നത്. മുകളിലത്തെ നിലയിൽ താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്.

അതേസമയം ബെംഗളൂരു ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു . മുബാറക് എന്ന പത്തു വയസുകാരനാണ് മരിച്ചത്. ഷബ്രിൻ ഭാനു, അമാനുള്ള ദമ്പതിമാരുടെ മകനാണ് മുബാറക്. അപകടത്തില്‍ 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഒരു കുട്ടിയുടെ നില ഗുരുതരമാണ്. വിൽസൺ ഗാർഡൻ ഹൗസിന് സമീപമാണ് പൊട്ടിത്തെറി നടന്നത്. കസ്തൂരമ്മ എന്ന സ്ത്രീയുടെ വീട്ടിലാണ് സ്ഫോടനം. 10 വീടുകൾ തകർന്നിട്ടുണ്ട്. വലിയ സ്ഫോടന ശബ്ദം കേട്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. രാവിലെ 8.10 ഓടെയായിരുന്നു പൊട്ടിത്തെറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308916/fire-in-bengaluru-five-dead-including-four-from-a-family)