---
title: "രണ്ട് വർഷമായി ഒറ്റയ്ക്ക് താമസം, സിറിഞ്ച് കണ്ടെത്തി; മീനാക്ഷിയുടെ മരണം അനസ്തീസിയ മരുന്ന് കുത്തിവെച്ചെന്ന് സംശയം"
english_title: "Meenakshi death suspected to be due to anesthesia after living alone for two years syringe found"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308914/meenakshi-death-suspected-to-be-due-to-anesthesia-after-living-alone-for-two-years-syringe-found"
published_at: "2025-08-16T12:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a028934c082_99.jpg"
keywords: []
---

# രണ്ട് വർഷമായി ഒറ്റയ്ക്ക് താമസം, സിറിഞ്ച് കണ്ടെത്തി; മീനാക്ഷിയുടെ മരണം അനസ്തീസിയ മരുന്ന് കുത്തിവെച്ചെന്ന് സംശയം

> **Lead Summary:** **കൊച്ചി : ( **[www.truevisionnews.com]** ) **പെരുമ്പാവൂരില്‍ ഡോക്ടര്‍ മീനാക്ഷിയുടെ മരണം അനസ്തീസിയ കുത്തിവെച്ചെന്ന് സംശയം. അനസ്തീസിയ മരുന്നും സിറിഞ്ചും താമസസ്ഥലത്ത് നിന്ന് കണ്ടെത്തി. ഈരാറ്റുപേട്ട അരുവിത്തുറ സ്വദേശിനിയാണ് മീനാക്ഷി. സ്വകാര്യ ആശുപത്രി സർജിക്കൽ ഐസിയുവിലെ അനസ്തെറ്റിസ്റ്റാണ് മീനാക്ഷി.

## Article Content

**കൊച്ചി : ( **[www.truevisionnews.com]** ) **പെരുമ്പാവൂരില്‍ ഡോക്ടര്‍ മീനാക്ഷിയുടെ മരണം അനസ്തീസിയ കുത്തിവെച്ചെന്ന് സംശയം. അനസ്തീസിയ മരുന്നും സിറിഞ്ചും താമസസ്ഥലത്ത് നിന്ന് കണ്ടെത്തി. ഈരാറ്റുപേട്ട അരുവിത്തുറ സ്വദേശിനിയാണ് മീനാക്ഷി. സ്വകാര്യ ആശുപത്രി സർജിക്കൽ ഐസിയുവിലെ അനസ്തെറ്റിസ്റ്റാണ് മീനാക്ഷി.

2 വർഷമായി ഇവർ ഒറ്റയ്ക്ക് താമസിക്കുന്ന മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ലാറ്റിലാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആശുപത്രിയിൽ നിന്ന് ഫോൺ വിളിച്ചിട്ടും എടുത്തിരുന്നില്ല. ഫ്ലാറ്റിലെ താമസക്കാർ ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല. വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു.

മനസിക വിഷമം കാരണം ആത്മഹത്യാപരമായ ചിന്തകളുള്ളവർക്ക് സഹായം തേടാൻ കഴിയുന്ന പ്രധാന ടോൾ ഫ്രീ നമ്പറുകൾ ഇതാ:

**ദിശ ഹെൽപ്പ് ലൈൻ (Disha Helpline): 1056**

കേരള സർക്കാരിന്റെ ഈ ഹെൽപ്പ് ലൈൻ നമ്പർ 24 മണിക്കൂറും പ്രവർത്തിക്കുന്നു. മാനസിക പിന്തുണയും കൗൺസിലിംഗും ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ വിളിക്കാം.

**റോശ്നി (Roshni): 0484 2885200**

കൊച്ചിയിലെ സേക്രഡ് ഹാർട്ട് കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവർക്ക് സൗജന്യ കൗൺസിലിംഗ് നൽകുന്നു.

**ഐകാർ (ICARE): 1800 120 1888**

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഈ ടോൾ ഫ്രീ നമ്പർ വഴി മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം ലഭ്യമാണ്.

**ഫോർട്ടിസ് സ്ട്രസ് ഹെൽപ്പ് ലൈൻ: 8376804102**

ഇന്ത്യയിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ഫോർട്ടിസ് നൽകുന്ന സൗജന്യ ഹെൽപ്പ് ലൈൻ ആണിത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308914/meenakshi-death-suspected-to-be-due-to-anesthesia-after-living-alone-for-two-years-syringe-found)