---
title: "‘മിന്നൽ’ ഗട്ടറിൽ വീണു, കെഎസ്ആർടിസി ബസിന്റെ ബര്‍ത്തില്‍ തലയിടിച്ച് യാത്രക്കാരിയുടെ ബോധം പോയി; അപകടം കോഴിക്കോട്"
english_title: "ksrtc minnal bus accident in kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308906/ksrtc-minnal-bus-accident-in-kozhikode"
published_at: "2025-08-16T11:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a020d546764_fgdfgdr.jpg"
keywords: []
---

# ‘മിന്നൽ’ ഗട്ടറിൽ വീണു, കെഎസ്ആർടിസി ബസിന്റെ ബര്‍ത്തില്‍ തലയിടിച്ച് യാത്രക്കാരിയുടെ ബോധം പോയി; അപകടം കോഴിക്കോട്

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** )** കെഎസ്ആർടിസി മിന്നൽ ബസ് ഗട്ടറിൽ വീണ് യാത്രക്കാരിയുടെ തല മുകളിലെ ബർത്തിൽ ഇടിച്ച് അപകടം. തിരുവനന്തപുരത്ത് നിന്ന് ബത്തേരിക്ക് വന്ന ബസിൽ കോഴിക്കോട്ട് വച്ച് പുലർച്ചെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ മീനങ്ങാടി സ്വദേശിനിയായ യുവതി ബോധരഹിതയായി.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** )** കെഎസ്ആർടിസി മിന്നൽ ബസ് ഗട്ടറിൽ വീണ് യാത്രക്കാരിയുടെ തല മുകളിലെ ബർത്തിൽ ഇടിച്ച് അപകടം. തിരുവനന്തപുരത്ത് നിന്ന് ബത്തേരിക്ക് വന്ന ബസിൽ കോഴിക്കോട്ട് വച്ച് പുലർച്ചെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ മീനങ്ങാടി സ്വദേശിനിയായ യുവതി ബോധരഹിതയായി.

അപസ്മാരത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ച യുവതിയെ ഉടൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോശം രീതിയിലുള്ള ഡ്രൈവിങ് ആയിരുന്നു എന്ന് യാത്രക്കാർ പരാതിപ്പെട്ടു. യാത്രക്കാരിൽ പലർക്കും ഇടിയുടെ ആഘാതത്തിൽ ചെറിയ പരുക്കേറ്റിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍ കുറുവങ്ങാട് പോസ്റ്റ് ഓഫീസിന് സമീപം സ്‌കൂട്ടറില്‍ സ്വകാര്യ ബസ്സിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരനായ ചില്ലബാലകൃഷ്ണന് ഗുരുതര പരിക്ക്.

ഇയാളെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 9 മണിയോടെയായിരുന്നു അപകടം. സ്കൂട്ടറിൽ ഇടിച്ച ബസ്സിന്റെ നിയന്ത്രണം വിട്ട് 11 കെ.വി.ലൈനിൽ ഇടിച്ച് പോസ്റ്റും തകർന്നു. കൊയിലാണ്ടി താമരശ്ശേരി യുണൈറ്റഡ് മോട്ടോർ സർവീസ് ബസ് ആണ് അപകടം വരുത്തിയത്. ബസ് യാത്രക്കാർക്ക് പരിക്കില്ല.

ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചത്. അപകടത്തെ തുടര്‍ന്ന് കൊയിലാണ്ടി നഗരത്തിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308906/ksrtc-minnal-bus-accident-in-kozhikode)