---
title: "കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് അപകടം; യാത്രക്കാരന് പരിക്ക്"
english_title: "Private bus collides with scooter in Kozhikode Koyilandy passenger injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308890/private-bus-collides-with-scooter-in-kozhikode-koyilandy-passenger-injured"
published_at: "2025-08-16T11:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0188bd2cc8_gfh.jpg"
keywords: []
---

# കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് അപകടം; യാത്രക്കാരന് പരിക്ക്

> **Lead Summary:** **കൊയിലാണ്ടി(കോഴിക്കോട്): ( **[www.truevisionnews.com]** ) **കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍ കുറുവങ്ങാട് പോസ്റ്റ് ഓഫീസിന് സമീപം സ്‌കൂട്ടറില്‍ സ്വകാര്യ ബസ്സിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരനായ ചില്ലബാലകൃഷ്ണന് ഗുരുതര പരിക്ക്.

## Article Content

**കൊയിലാണ്ടി(കോഴിക്കോട്): ( **[www.truevisionnews.com]** ) **കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍ കുറുവങ്ങാട് പോസ്റ്റ് ഓഫീസിന് സമീപം സ്‌കൂട്ടറില്‍ സ്വകാര്യ ബസ്സിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരനായ ചില്ലബാലകൃഷ്ണന് ഗുരുതര പരിക്ക്.

ഇയാളെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 9 മണിയോടെയായിരുന്നു അപകടം. സ്കൂട്ടറിൽ ഇടിച്ച ബസ്സിന്റെ നിയന്ത്രണം വിട്ട് 11 കെ.വി.ലൈനിൽ ഇടിച്ച് പോസ്റ്റും തകർന്നു. കൊയിലാണ്ടി താമരശ്ശേരി യുണൈറ്റഡ് മോട്ടോർ സർവീസ് ബസ് ആണ് അപകടം വരുത്തിയത്. ബസ് യാത്രക്കാർക്ക് പരിക്കില്ല.

ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചത്. അപകടത്തെ തുടര്‍ന്ന് കൊയിലാണ്ടി നഗരത്തിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308890/private-bus-collides-with-scooter-in-kozhikode-koyilandy-passenger-injured)