---
title: "'ജലപീരങ്കി തുടർച്ചയായി അടിച്ച് ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്'; ശോഭയ്ക്ക് വിവരം നൽകിയ പൊലീസുകാരനായി അന്വേഷണം "
english_title: "An investigation has been launched to find the policeman who called ShobhaSurendran and spoke on the phone."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308889/an-investigation-has-been-launched-to-find-the-policeman-who-called-shobhasurendran-and-spoke-on-the-phone"
published_at: "2025-08-16T11:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0182a5810d_shobha.jpg"
keywords: []
---

# 'ജലപീരങ്കി തുടർച്ചയായി അടിച്ച് ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്'; ശോഭയ്ക്ക് വിവരം നൽകിയ പൊലീസുകാരനായി അന്വേഷണം 

> **Lead Summary:** ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ വിളിച്ച് ഫോണിൽ സംസാരിച്ച പൊലീസുകാരനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു . പ്രതിഷേധ മാർച്ചിനിടെ ജലപീരങ്കി തുടർച്ചയായി അടിച്ച് ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു പൊലീസുകാരൻ വിളിച്ച് അറിയിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രൻ പ്രസംഗിച്ചത്. ശോഭാ സുരേന്ദ്രൻ്റെ ഈ പ്രസംഗത്തെക്കുറിച്ചാണ് പൊലീസിൻ്റെ രഹാസ്യാന്വേഷണം. പൊലീസ് ഇൻ്റലിജൻസാണ് അന്വേഷിക്കുന്നത്.

## Article Content

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ വിളിച്ച് ഫോണിൽ സംസാരിച്ച പൊലീസുകാരനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു . പ്രതിഷേധ മാർച്ചിനിടെ ജലപീരങ്കി തുടർച്ചയായി അടിച്ച് ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു പൊലീസുകാരൻ വിളിച്ച് അറിയിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രൻ പ്രസംഗിച്ചത്. ശോഭാ സുരേന്ദ്രൻ്റെ ഈ പ്രസംഗത്തെക്കുറിച്ചാണ് പൊലീസിൻ്റെ രഹാസ്യാന്വേഷണം. പൊലീസ് ഇൻ്റലിജൻസാണ് അന്വേഷിക്കുന്നത്.

'വീട്ടില്‍ നിന്നിറങ്ങും മുൻപു ഫോണ്‍ വന്നു. ബിജെപിക്കാരെ കൈകാര്യം ചെയ്യാന്‍ തയാറായി നില്‍ക്കുകയാണ്. പനിയോ ചെവിയില്‍ അസുഖം ഉണ്ടെങ്കിലോ മുന്നില്‍ നില്‍ക്കേണ്ട. വെള്ളം ചീറ്റിക്കും. കേരള പൊലീസില്‍ 60 ശതമാനം പേരും മോദി ഫാന്‍സാണ്’എന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞത് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308889/an-investigation-has-been-launched-to-find-the-policeman-who-called-shobhasurendran-and-spoke-on-the-phone)