---
title: "പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പീഡനദൃശ്യം മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്"
english_title: "Plus One student filmed and circulated the sexual abuse footage on his mobile phone; Case filed against Plus Two student"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308882/plus-one-student-filmed-and-circulated-the-sexual-abuse-footage-on-his-mobile-phone-case-filed-against-plus-two-student"
published_at: "2025-08-16T10:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a01392bd93f_rape.jpg"
keywords: []
---

# പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പീഡനദൃശ്യം മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്

> **Lead Summary:** പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന് പരാതി . സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്കൊപ്പമുള്ള വീഡോയോയാണ് പ്രചരിപ്പിച്ചത്. തുടര്‍ന്ന് 16കാരിയുടെ അമ്മ പൊലീസില്‍ നൽകിയ പരാതിയിൽ പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ ജുവനൈല്‍ പോക്‌സോ കേസ് ചുമത്തി.

## Article Content

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന് പരാതി . സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്കൊപ്പമുള്ള വീഡോയോയാണ് പ്രചരിപ്പിച്ചത്. തുടര്‍ന്ന് 16കാരിയുടെ അമ്മ പൊലീസില്‍ നൽകിയ പരാതിയിൽ പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ ജുവനൈല്‍ പോക്‌സോ കേസ് ചുമത്തി.

എന്നാല്‍ കേസെടുത്തെങ്കിലും കുട്ടിയെ ഇതുവരെ പിടികൂടിയിട്ടില്ല. സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് നിലവില്‍ പ്രചരിക്കുന്നത്. പീഡനദൃശ്യം മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാണ് അമ്മയുടെ പരാതി.

അതേസമയം മുടി വെട്ടാത്തതിനും നല്ല ഷർട്ട് ധരിച്ചുകൊണ്ട് സ്കൂളിൽ എത്തിയതിനെയും ചൊല്ലി തിരുവനന്തപുരം കല്ലറ മിതൃമ്മല ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് നടത്തിയതിനെതിരെ നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. സോഷ്യൽ ബാക്ഗ്രൗണ്ട് റെക്കോർഡ് പ്രകാരമാണ് കേസ്. ഈ മാസം 12ന് ഉച്ചയോടെയായിരുന്നു സംഭവം. പ്ലസ്ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥികളായ രണ്ടുപേരെ മർദിക്കുകയും ഇവരുടെ ഷർട്ടുകൾ വലിച്ചുകീറുകയും ചെയ്തതായാണ് പരാതി.

സ്കൂൾ പ്രിൻസിപ്പലിനാണ് പരാതി നൽകിയത്. ഇത് പിന്നീട് സ്കൂളിലെ ആന്റി റാഗിങ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾക്കെതിരെ പാങ്ങോട് പൊലീസ് കേസെടുത്തത്. റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറുമെന്നും ബോർഡിന് മുമ്പാകെ വിദ്യാർത്ഥികളെ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308882/plus-one-student-filmed-and-circulated-the-sexual-abuse-footage-on-his-mobile-phone-case-filed-against-plus-two-student)