---
title: "സീറ്റിൽ രക്തക്കറ; ട്രെയിനിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം, യാത്രക്കാരുടെ മൊഴിയെടുക്കും"
english_title: "Blood stains on seat Newborn baby's body found in train toilet  passengers statements to be taken"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308881/blood-stains-on-seat-newborn-babys-body-found-in-train-toilet-passengers-statements-to-be-taken"
published_at: "2025-08-16T10:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0128cba454_ggg.jpg"
keywords: []
---

# സീറ്റിൽ രക്തക്കറ; ട്രെയിനിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം, യാത്രക്കാരുടെ മൊഴിയെടുക്കും

> **Lead Summary:** **ആലപ്പുഴ: ( **[www.truevisionnews.com]** )** ആലപ്പുഴ- ധൻബാദ് എക്സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട നിലയിൽ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ട്രെയിനിന്‍റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ട്രെയിനിലെ എസ്‍ 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത്.

## Article Content

**ആലപ്പുഴ: ( **[www.truevisionnews.com]** )** ആലപ്പുഴ- ധൻബാദ് എക്സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട നിലയിൽ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ട്രെയിനിന്‍റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ട്രെയിനിലെ എസ്‍ 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത്.

കണ്ടെത്തിയ രക്തക്കറ കുഞ്ഞിന്‍റെതാണോയെന്ന് അറിയാൻ പരിശോധന നടത്തും. കുഞ്ഞിന്‍റെ ഡിഎൻഎയുമായിട്ടായിരിക്കും പരിശോധന നടത്തുക. എസ് 4, എസ് 3 എന്നീ കോച്ചുകളിൽ യാത്ര ചെയ്തവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ രണ്ടു കോച്ചുകളിലെയും മുഴുവൻ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.

കഴിഞ്ഞ ദിവസം രാത്രി ധൻബാദിൽ നിന്ന് ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിൻ എത്തിയപ്പോഴാണ് സംഭവം. ആർപിഎഫ് നടത്തിയ പരിശോധനയിൽ ആണ് എസ് 3 കോച്ചിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. സംഭവത്തിൽ കേസെടുത്ത റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308881/blood-stains-on-seat-newborn-babys-body-found-in-train-toilet-passengers-statements-to-be-taken)