---
title: " ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ വെെദ്യുതാഘാതമേറ്റു; ക്ഷേത്രംജീവനക്കാരൻ മരിച്ചു "
english_title: "Temple employee dies after getting electrocuted while cleaning temple premises"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308880/temple-employee-dies-after-getting-electrocuted-while-cleaning-temple-premises"
published_at: "2025-08-16T10:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a011cf56369_death.jpg"
keywords: []
---

#  ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ വെെദ്യുതാഘാതമേറ്റു; ക്ഷേത്രംജീവനക്കാരൻ മരിച്ചു 

> **Lead Summary:** വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരന്‍ വെെദ്യുതാഘാതമേറ്റ് മരിച്ചു. നെയ്യാറ്റിന്‍കര ഡാലുമുഖം സ്വദേശി രാഹുല്‍ വിജയനാണ് മരിച്ചത്. ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ വെെദ്യുതാഘാതമേറ്റ് എന്നാണ് വിവരം. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനാണ് രാഹുല്‍.

## Article Content

വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരന്‍ വെെദ്യുതാഘാതമേറ്റ് മരിച്ചു. നെയ്യാറ്റിന്‍കര ഡാലുമുഖം സ്വദേശി രാഹുല്‍ വിജയനാണ് മരിച്ചത്. ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ വെെദ്യുതാഘാതമേറ്റ് എന്നാണ് വിവരം. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനാണ് രാഹുല്‍.

അതേസമയം കോഴിക്കോട് വടകരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വടകര തോടന്നൂരിൽ വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് തോടന്നൂർ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോൾ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പിൽ നിന്നാണ് ഷോക്കേറ്റത്.

ഉഷയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ഉഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308880/temple-employee-dies-after-getting-electrocuted-while-cleaning-temple-premises)