---
title: "പാസ്പോർട്ട് പുതുക്കാനുള്ള ഭർത്താവിന്റെ നിരന്തര യാത്ര, ഒടുവിൽ കയ്യോടെ പിടികൂടിയത് വിവാഹേതര ബന്ധം; യുവാവ് അറസ്റ്റിൽ"
english_title: "Husband constant travels to renew passport finally caught youth arrested for extramarital affair"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308858/husband-constant-travels-to-renew-passport-finally-caught-youth-arrested-for-extramarital-affair"
published_at: "2025-08-16T08:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ffad39d590_6789.jpg"
keywords: []
---

# പാസ്പോർട്ട് പുതുക്കാനുള്ള ഭർത്താവിന്റെ നിരന്തര യാത്ര, ഒടുവിൽ കയ്യോടെ പിടികൂടിയത് വിവാഹേതര ബന്ധം; യുവാവ് അറസ്റ്റിൽ

> **Lead Summary:** **ഹൈദരാബാദ്: ** ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ മൗണ്ട് ബഞ്ചാര കോളനിയിൽ പാകിസ്ഥാൻ പൗരനായ ഫഹദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹേതര ബന്ധം പുറത്തായതിനെ തുടർന്നാണ് അറസ്റ്റ്. 2016-ൽ കീർത്തി എന്ന യുവതിയെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതംമാറ്റി ദോഹ ഫാത്തിമ എന്ന പേര് സ്വീകരിക്കാൻ ഇയാൾ ആവശ്യപ്പെട്ടു.

## Article Content

**ഹൈദരാബാദ്: ** ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ മൗണ്ട് ബഞ്ചാര കോളനിയിൽ പാകിസ്ഥാൻ പൗരനായ ഫഹദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹേതര ബന്ധം പുറത്തായതിനെ തുടർന്നാണ് അറസ്റ്റ്. 2016-ൽ കീർത്തി എന്ന യുവതിയെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതംമാറ്റി ദോഹ ഫാത്തിമ എന്ന പേര് സ്വീകരിക്കാൻ ഇയാൾ ആവശ്യപ്പെട്ടു.

ഇരുവരും ഹൈദരാബാദിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മറ്റൊരു സ്ത്രീയുമായി ഫഹദിന് ബന്ധമുണ്ടെന്ന് കീർത്തി കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചതോടെ ഫഹദിനെയും സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 1998-ൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ ഫഹദ് ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയതായി കീർത്തി അവകാശപ്പെട്ടു.

തന്നോട് പറയാതെ പാസ്പോർട്ട് പുതുക്കുന്നതിനായി ഇയാൾ പലതവണ കമ്മീഷണറുടെ ഓഫീസിൽ പോകാറുണ്ടായിരുന്നുവെന്നും കീർത്തി ആരോപിച്ചു. നിർബന്ധിത മതപരിവർത്തനം, വിവാഹം, വിശ്വാസവഞ്ചന എന്നിവയ്ക്ക് ഫഹദിനെതിരെ കർശന നടപടി വേണമെന്ന് കീർത്തി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308858/husband-constant-travels-to-renew-passport-finally-caught-youth-arrested-for-extramarital-affair)