---
title: "ഇ -സ്കൂട്ടർ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും! എംവിഡി മുന്നറിയിപ്പ് "
english_title: "Motor Vehicle Department advises users of electric scooters to be aware of certain things"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308853/motor-vehicle-department-advises-users-of-electric-scooters-to-be-aware-of-certain-things"
published_at: "2025-08-16T08:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ff2db43f5a_65567.jpg"
keywords: []
---

# ഇ -സ്കൂട്ടർ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും! എംവിഡി മുന്നറിയിപ്പ് 

> **Lead Summary:** **തിരുവനന്തപുരം: ** ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. രജിസ്ട്രേഷൻ ഇല്ലാതെ പൊതു സ്ഥലങ്ങളിൽ ഓടിക്കാൻ അനുമതിയുള്ള വാഹനങ്ങൾക്ക് ചില നിബന്ധനകളുണ്ട്. പരമാവധി വേഗത 25 കിലോമീറ്ററിൽ താഴെയായിരിക്കണം, ബാറ്ററി പാക്ക് ഒഴികെയുള്ള വാഹനത്തിൻ്റെ ഭാരം 60 കിലോഗ്രാമിൽ കൂടരുത്, കൂടാതെ 30 മിനിറ്റ് ശരാശരി പവർ 250 വാട്ടിൽ കുറവായിരിക്കണം. ഈ നിബന്ധനകൾ പാലിക്കാത്ത വാഹനങ്ങൾ രജിസ്ട്രേഷൻ നിർബന്ധമായ മോട്ടോർ വാഹനങ്ങളുടെ ഗണത്തിൽ ഉൾപ്പെടും.

## Article Content

**തിരുവനന്തപുരം: ** ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. രജിസ്ട്രേഷൻ ഇല്ലാതെ പൊതു സ്ഥലങ്ങളിൽ ഓടിക്കാൻ അനുമതിയുള്ള വാഹനങ്ങൾക്ക് ചില നിബന്ധനകളുണ്ട്. പരമാവധി വേഗത 25 കിലോമീറ്ററിൽ താഴെയായിരിക്കണം, ബാറ്ററി പാക്ക് ഒഴികെയുള്ള വാഹനത്തിൻ്റെ ഭാരം 60 കിലോഗ്രാമിൽ കൂടരുത്, കൂടാതെ 30 മിനിറ്റ് ശരാശരി പവർ 250 വാട്ടിൽ കുറവായിരിക്കണം. ഈ നിബന്ധനകൾ പാലിക്കാത്ത വാഹനങ്ങൾ രജിസ്ട്രേഷൻ നിർബന്ധമായ മോട്ടോർ വാഹനങ്ങളുടെ ഗണത്തിൽ ഉൾപ്പെടും.

വാഹനം ഏതായാലും സുരക്ഷിതമായ യാത്രക്ക് ഹെൽമറ്റ് നിർബന്ധമായും ധരിക്കണം. കുട്ടികളിൽ കാണുന്ന ചില സ്വഭാവ സവിശേഷതകൾ അപകട സാധ്യത വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് എംവിഡി ചൂണ്ടിക്കാട്ടി. പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ, സ്വയം സുരക്ഷയെക്കുറിച്ച് ചിന്തിക്കാതെയുള്ള റിസ്ക് എടുക്കാനുള്ള മനോഭാവം, റോഡ് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, വേണ്ടത്ര പരിശീലനമില്ലായ്മ എന്നിവ ഇതിൽ പ്രധാനമാണ്. അതിനാൽ, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഇത്തരം വാഹനങ്ങൾ നൽകാതിരിക്കുന്നതാണ് അവരുടെ സുരക്ഷക്ക് നല്ലതെന്ന് എംവിഡി ഓർമ്മിപ്പിച്ചു.

> അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണ്. എന്നാൽ, ഇതിന്റെ മറവിൽ ചില കമ്പനികൾ "രജിസ്ട്രേഷനോ ലൈസൻസോ ആവശ്യമില്ല" എന്ന തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങൾ നൽകി നിബന്ധനകൾ പാലിക്കാത്ത വാഹനങ്ങൾ വിൽക്കുന്നതായി എംവിഡിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

ഈ കാര്യങ്ങൾ പരിശോധിച്ചു ഉറപ്പു വരുത്തുക.

നിയമവിധേയമല്ലാത്ത ഇത്തരം വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു വരുന്നുണ്ട്. നിലവിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരും മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308853/motor-vehicle-department-advises-users-of-electric-scooters-to-be-aware-of-certain-things)