---
title: "റീൽസ് വഴി ചങ്ങാത്തം, സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട് പെൺകുട്ടികളെ പീഡനത്തിനിരയാക്കും; 19-കാരൻ പിടിയിൽ"
english_title: "social media reels used to lure and abuse underage girls"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308847/social-media-reels-used-to-lure-and-abuse-underage-girls"
published_at: "2025-08-16T07:20:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689fe41ba220a_sd.jpg"
keywords: []
---

# റീൽസ് വഴി ചങ്ങാത്തം, സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട് പെൺകുട്ടികളെ പീഡനത്തിനിരയാക്കും; 19-കാരൻ പിടിയിൽ

> **Lead Summary:** **വിഴിഞ്ഞം: ( **[www.truevisionnews.com]** ) ** സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്ന റീൽസ് ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെൺകുട്ടികളുമായി ചങ്ങാത്തമുണ്ടാക്കി പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. ജീവൻ ആണ് പോലീസ് പിടിയിലായത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തായാകാത്ത പെൺകുട്ടിയെ ബസിനുളളിൽ വച്ച് പീഡിപ്പിച്ച കേസിലാണ് പ്രതി പിടിയിലായത്.

## Article Content

**വിഴിഞ്ഞം: ( **[www.truevisionnews.com]** ) ** സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്ന റീൽസ് ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെൺകുട്ടികളുമായി ചങ്ങാത്തമുണ്ടാക്കി പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. ജീവൻ ആണ് പോലീസ് പിടിയിലായത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തായാകാത്ത പെൺകുട്ടിയെ ബസിനുളളിൽ വച്ച് പീഡിപ്പിച്ച കേസിലാണ് പ്രതി പിടിയിലായത്.

ബൈക്ക് റേസിങ് നടത്തുന്ന രംഗങ്ങൾ ചിത്രീകരിച്ച് റീൽസായി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും വീഡിയോ ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെൺകുട്ടികളെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കുന്നതുമായിരുന്നു പ്രതിയുടെ രീതിയെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

പരാതിയുടെ തുടർന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ. ആർ. പ്രകാശിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പ്രതിയെ തമിഴ്‌നാട്ടിലെ തിരുനൽവേലിയിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ വയോധികയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലത്ത് മീയണ്ണൂർ സ്വദേശി അനൂജാണ് പിടിയിലായത്. ക്ഷേത്രത്തിൽ പോയി വീട്ടിലേക്ക് മടങ്ങവേ കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു സംഭവം. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയിലൂടെ പോകുന്നതിനിടെ വയോധികയെ യുവാവ് പിന്തുടരുകയായിരുന്നു.

തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308847/social-media-reels-used-to-lure-and-abuse-underage-girls)