---
title: "കോഴിക്കോട് ചെറുവണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് പൊലീസിന്റെ നോട്ടപ്പുള്ളി"
english_title: "Youth arrested with MDMA in Cheruvannur Kozhikode Police nabs man"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308825/youth-arrested-with-mdma-in-cheruvannur-kozhikode-police-nabs-man"
published_at: "2025-08-15T22:36:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f693ba5443_fgh.jpg"
keywords: []
---

# കോഴിക്കോട് ചെറുവണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് പൊലീസിന്റെ നോട്ടപ്പുള്ളി

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** ) **കോഴിക്കോട് ചെറുവണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചെറുവണ്ണൂർ സ്വദേശി അൽഹുദ വീട്ടിൽ അൽതാഫ് മുഹമ്മദ് എന്നയാളാണ് 160 മില്ലിഗ്രാം എംഡിഎംഎയുമായി പിടിയിലായത്.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** ) **കോഴിക്കോട് ചെറുവണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചെറുവണ്ണൂർ സ്വദേശി അൽഹുദ വീട്ടിൽ അൽതാഫ് മുഹമ്മദ് എന്നയാളാണ് 160 മില്ലിഗ്രാം എംഡിഎംഎയുമായി പിടിയിലായത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജുവിൻ്റെ കീഴിലെ ജില്ലാ നാർകോട്ടിക് സ്ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി എൻ സുനിൽ കുമാറിൻ്റെ കീഴിലെ സ്ക്വാഡും മേപ്പയ്യൂർ എസ് ഐ. ഗിരീഷിൻ്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി അൽതാഫിനെ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308825/youth-arrested-with-mdma-in-cheruvannur-kozhikode-police-nabs-man)