---
title: "റാഗിങ് ക്രൂരത; മുടി വെട്ടാത്തതിനും നല്ല ഷർട്ടിട്ട് സ്കൂളിലെത്തിയതിനും മർദനം, നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്"
english_title: "Thiruvananthapuram Case filed against four plus two students for beating them for not cutting their hair and coming to school wearing nice shirts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308821/thiruvananthapuram-case-filed-against-four-plus-two-students-for-beating-them-for-not-cutting-their-hair-and-coming-to-school-wearing-nice-shirts"
published_at: "2025-08-15T22:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f627a732d3_3463465.jpg"
keywords: []
---

# റാഗിങ് ക്രൂരത; മുടി വെട്ടാത്തതിനും നല്ല ഷർട്ടിട്ട് സ്കൂളിലെത്തിയതിനും മർദനം, നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്

> **Lead Summary:** **തിരുവനന്തപുരം: **മുടി വെട്ടാത്തതിനും നല്ല ഷർട്ട് ധരിച്ചുകൊണ്ട് സ്കൂളിൽ എത്തിയതിനെയും ചൊല്ലി തിരുവനന്തപുരം കല്ലറ മിതൃമ്മല ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് നടത്തിയതിനെതിരെ നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. സോഷ്യൽ ബാക്ഗ്രൗണ്ട് റെക്കോർഡ് പ്രകാരമാണ് കേസ്. ഈ മാസം 12ന് ഉച്ചയോടെയായിരുന്നു സംഭവം. പ്ലസ്ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥികളായ രണ്ടുപേരെ മർദിക്കുകയും ഇവരുടെ ഷർട്ടുകൾ വലിച്ചുകീറുകയും ചെയ്തതായാണ് പരാതി.

## Article Content

**തിരുവനന്തപുരം: **മുടി വെട്ടാത്തതിനും നല്ല ഷർട്ട് ധരിച്ചുകൊണ്ട് സ്കൂളിൽ എത്തിയതിനെയും ചൊല്ലി തിരുവനന്തപുരം കല്ലറ മിതൃമ്മല ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് നടത്തിയതിനെതിരെ നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. സോഷ്യൽ ബാക്ഗ്രൗണ്ട് റെക്കോർഡ് പ്രകാരമാണ് കേസ്. ഈ മാസം 12ന് ഉച്ചയോടെയായിരുന്നു സംഭവം. പ്ലസ്ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥികളായ രണ്ടുപേരെ മർദിക്കുകയും ഇവരുടെ ഷർട്ടുകൾ വലിച്ചുകീറുകയും ചെയ്തതായാണ് പരാതി.

സ്കൂൾ പ്രിൻസിപ്പലിനാണ് പരാതി നൽകിയത്. ഇത് പിന്നീട് സ്കൂളിലെ ആന്റി റാഗിങ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾക്കെതിരെ പാങ്ങോട് പൊലീസ് കേസെടുത്തത്. റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറുമെന്നും ബോർഡിന് മുമ്പാകെ വിദ്യാർത്ഥികളെ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. 

മറ്റൊരു സംഭവത്തിൽ, കോഴിക്കോട് ഹയർസെക്കൻഡറി സ്കൂളിലെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പൊലീസിന് നേരെ കയ്യേറ്റം. സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് എസ് ഐമാരായ സുജിലേഷ്, സത്യജിത്ത് എന്നിവരെ കയ്യേറ്റം ചെയ്തത്. അതേസമയം, നടുവണ്ണൂര്‍ ഹയർസെക്കൻഡറി സ്കൂളിലെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയും സംഘർഷമുണ്ടായി. വിദ്യാർത്ഥി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. രണ്ട് സംഭവങ്ങളിലുമായി കണ്ടാൽ അറിയാവുന്ന നൂറോളം പേർക്കെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തു.

അതേസമയം നാദാപുരം ബസ് സ്റ്റാൻഡിൽ നിന്ന് അമ്മയുടെ ഒക്കത്തുള്ള കുഞ്ഞിന്റെ സ്വർണ്ണമാല മോഷ്ടിച്ച കേസിൽ ഒടുവിൽ യുവതി അറസ്റ്റിൽ . പാലക്കാട് റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി വെങ്കിടേഷിന്റെ ഭാര്യ മഞ്ജു( 32) നെയാണ് അറസ്റ്റ് ചെയ്തത് . പ്രതിയെ കണ്ണൂർ വനിതാ ജയിലിൽ വെച്ചാണ് ഇന്ന് രാവിലെ നാദാപുരം എ എസ് ഐ എം പി വിഷ്ണു അറസ്റ്റ് ചെയ്തത് . വടകരയിൽ ബസ് യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മഞ്ജുവിനെ യാത്രക്കാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയിരുന്നു . വടകരയിൽ രണ്ട് മോഷണക്കേസുകൾ മഞ്ജുവിനെതിരെയുണ്ട് .

ഈ കേസുകളിൽ വടകര കോടതി റിമാൻഡ് ചെയ്ത മഞ്ജു കണ്ണൂർ വനിതാ ജയിലിൽ കഴിയുകയാണ് . കോടതിയുടെ അനുമതിയോടെ ഇന്ന് രാവിലെ എ എസ് ഐ വിഷ്ണുവും സംഘവും കണ്ണൂരിലെ ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു . തുടർന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി മഞ്ജുവിനെ തെളിവെടുപ്പിന് നാദാപുരത്ത് കൊണ്ട് വരുമെന്ന് എ എസ് ഐ വിഷ്ണു ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

ജൂൺ നാല് തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അമ്മയ്ക്കൊപ്പം സാധനം വാങ്ങാൻ എത്തിയതായിരുന്നു മകൾ. കുട്ടിയെ അമ്മ എടുത്തിരിക്കുകയായിരുന്നു. ഇവരുടെ പിറക് ചേർന്ന് നിന്ന പ്രതി നടക്കുന്നതും ഇരുവശത്തേക്കും നോക്കിയ ശേഷം മാല മോഷ്ടിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308821/thiruvananthapuram-case-filed-against-four-plus-two-students-for-beating-them-for-not-cutting-their-hair-and-coming-to-school-wearing-nice-shirts)