---
title: "തൃശ്ശൂരിൽ പാചകവാതക സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീപിടിച്ചു; വൻ അപകടം ഒഴിവായി "
english_title: "cooking gas cylinder leak in Thrissur caused a fire in a thatched shop"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308820/cooking-gas-cylinder-leak-in-thrissur-caused-a-fire-in-a-thatched-shop"
published_at: "2025-08-15T21:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f5ea0a611f_fireee.jpg"
keywords: []
---

# തൃശ്ശൂരിൽ പാചകവാതക സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീപിടിച്ചു; വൻ അപകടം ഒഴിവായി 

> **Lead Summary:** കണിമംഗലം പാലത്തിന് സമീപം പാചകവാതക സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീപിടിച്ചു. ഇന്ന് വൈകീട്ട് 7.30 ഓടുകൂടിയായിരുന്നു അപകടം. ഔദ്യോഗിക ആവശ്യത്തിനായി കണിമംഗലം പാലം വഴി യാത്ര ചെയ്തിരുന്ന റവന്യൂ മന്ത്രി കെ. രാജൻ അടിയന്തരമായി സംഭവസ്ഥലത്ത് എത്തുകയും അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തീ പടർന്നു പിടിക്കാതിരിക്കാനുള്ള നടപടികൾ എടുക്കുകയും ചെയ്തു.

## Article Content

കണിമംഗലം പാലത്തിന് സമീപം പാചകവാതക സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീപിടിച്ചു. ഇന്ന് വൈകീട്ട് 7.30 ഓടുകൂടിയായിരുന്നു അപകടം. ഔദ്യോഗിക ആവശ്യത്തിനായി കണിമംഗലം പാലം വഴി യാത്ര ചെയ്തിരുന്ന റവന്യൂ മന്ത്രി കെ. രാജൻ അടിയന്തരമായി സംഭവസ്ഥലത്ത് എത്തുകയും അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തീ പടർന്നു പിടിക്കാതിരിക്കാനുള്ള നടപടികൾ എടുക്കുകയും ചെയ്തു.

അഗ്നിശമന സേനാംഗങ്ങൾ തീപിടിത്തത്തിന് കാരണമായ ഗ്യാസ് സിലിണ്ടർ സുരക്ഷിതമായി പുറത്തെത്തിച്ച് അപകടം ഒഴിവാക്കി. സംഭവത്തിൽ ആളപായമില്ല.

മറ്റൊരു സംഭവത്തിൽ, ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഏലപ്പാറ ചെമ്മണ്ണിലാണ് സംഭവം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. തീപിടുത്തമുണ്ടായപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാർ പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308820/cooking-gas-cylinder-leak-in-thrissur-caused-a-fire-in-a-thatched-shop)