---
title: " റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു; അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു "
english_title: " elderly woman who was undergoing treatment for injuries sustained in a road accident on the Kazhakoottam Karod national highway has died"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308818/elderly-woman-who-was-undergoing-treatment-for-injuries-sustained-in-a-road-accident-on-the-kazhakoottam-karod-national-highway-has-died"
published_at: "2025-08-15T21:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f5b47882ac_accident.jpg"
keywords: []
---

#  റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു; അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു 

> **Lead Summary:** കഴക്കൂട്ടം -കാരോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെങ്ങാനൂർ പനങ്ങോട് അംബേദ്കർ ഗ്രാമത്തിൽ പനനിന്നവിളയിൽ പരേതനായ ഭാസ്‌ക്കരന്റെ ഭാര്യ ആർ. കോമളം ആണ് മരിച്ചത്. ഓ​ഗസ്റ്റ് ഒൻപതിന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. കോവളം പോറോട് പാലത്തിന് സമീപം കല്ലുവെട്ടാൻകുഴിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു.

## Article Content

കഴക്കൂട്ടം -കാരോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെങ്ങാനൂർ പനങ്ങോട് അംബേദ്കർ ഗ്രാമത്തിൽ പനനിന്നവിളയിൽ പരേതനായ ഭാസ്‌ക്കരന്റെ ഭാര്യ ആർ. കോമളം ആണ് മരിച്ചത്. ഓ​ഗസ്റ്റ് ഒൻപതിന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. കോവളം പോറോട് പാലത്തിന് സമീപം കല്ലുവെട്ടാൻകുഴിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു.

ആശുപത്രിയിലേക്ക് പോകുന്നതിനായി ദേശീയ പാത മുറിച്ച് കടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. തലയിൽ ഗുരുതരമായി പരിക്കേറ്റ കോമളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോവളം ഭാഗത്ത് നിന്ന് ആഴിമല ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ഉളളൂർ സ്വദേശിയുടെ കാറാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് അപകടമുണ്ടാക്കിയ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308818/elderly-woman-who-was-undergoing-treatment-for-injuries-sustained-in-a-road-accident-on-the-kazhakoottam-karod-national-highway-has-died)