---
title: "ജില്ലയിൽ അവധി; പെരിങ്ങൽകുത്ത് ഡാമിന്റെ`സ്ലൂയിസ് വാൽവ് തുറന്നു, ചാലക്കുടി പുഴയുടെ തീരത്തത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ"
english_title: "Peringalkuthu dam in Thrissur district has been opened "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308803/peringalkuthu-dam-in-thrissur-district-has-been-opened"
published_at: "2025-08-15T19:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f42641f141_647867.jpg"
keywords: []
---

# ജില്ലയിൽ അവധി; പെരിങ്ങൽകുത്ത് ഡാമിന്റെ`സ്ലൂയിസ് വാൽവ് തുറന്നു, ചാലക്കുടി പുഴയുടെ തീരത്തത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

> **Lead Summary:** **തൃശൂർ: ** പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയിസ് വാൽവ് തുറന്നതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നു. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. ഈ സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

## Article Content

**തൃശൂർ: ** പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയിസ് വാൽവ് തുറന്നതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നു. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. ഈ സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. വാമനപുരം നദിയിൽ (മൈലമൂട് സ്റ്റേഷൻ) ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മഞ്ഞ അലർട്ട് നൽകി. ഈ നദിയുടെ തീരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം. നദികളിൽ ഇറങ്ങുന്നതും മുറിച്ചുകടക്കുന്നതും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308803/peringalkuthu-dam-in-thrissur-district-has-been-opened)