---
title: "ലൈംഗികാതിക്രമം 65കാരിക്കുനേരെ; കൊടും ക്രൂരത ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, പ്രതി പിടിയിൽ "
english_title: "Sexual assault on 65 year old woman extreme cruelty while returning home after visiting temple accused arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308800/sexual-assault-on-65-year-old-woman-extreme-cruelty-while-returning-home-after-visiting-temple-accused-arrested"
published_at: "2025-08-15T19:28:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f3ddc7b3f3_634364.jpg"
keywords: []
---

# ലൈംഗികാതിക്രമം 65കാരിക്കുനേരെ; കൊടും ക്രൂരത ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, പ്രതി പിടിയിൽ 

> **Lead Summary:** **കൊല്ലം: ** വയോധികയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലത്ത് മീയണ്ണൂർ സ്വദേശി അനൂജാണ് പിടിയിലായത്. ക്ഷേത്രത്തിൽ പോയി വീട്ടിലേക്ക് മടങ്ങവേ കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു സംഭവം. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയിലൂടെ പോകുന്നതിനിടെ വയോധികയെ യുവാവ് പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 

## Article Content

**കൊല്ലം: ** വയോധികയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലത്ത് മീയണ്ണൂർ സ്വദേശി അനൂജാണ് പിടിയിലായത്. ക്ഷേത്രത്തിൽ പോയി വീട്ടിലേക്ക് മടങ്ങവേ കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു സംഭവം. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയിലൂടെ പോകുന്നതിനിടെ വയോധികയെ യുവാവ് പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 

മറ്റൊരു സംഭവത്തിൽ, ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 60കാരന് 23 വർഷം കഠിനതടവ് വിധിച്ച് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. തടവിന് പുറമേ 2.05 ലക്ഷം രൂപ പിഴയായി ഒടുക്കുകയും വേണം. കൊല്ലം ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ സ്വദേശി സത്യനെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എ. സമീർ ശിക്ഷിച്ചത്.

ബന്ധുവായ പെൺകുട്ടി വയോധികന്റെ വീട്ടിലെത്തുമ്പോഴെല്ലാം സത്യൻ തുടർച്ചയായി ലൈം​ഗിക പീ‌ഡനം നടത്തിയിരുന്നുവെന്നാണ് കേസ്. സംഭവം പുറത്തു പറഞ്ഞാൽ ശെരിയാക്കിക്കളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ സ്കൂളിലെ ക്ലാസ് കൗൺസിലിംഗ് സമയത്ത് കൗൺസിലർ നൽകിയ ചൈൽഡ് ലൈനിന്റെ ഫോൺ നമ്പറിൽ വിളിച്ച് കുട്ടി ധൈര്യപൂർവം എല്ലാ കാര്യങ്ങളും വള്ളി പുള്ളി വിടാതെ പറയുകയായിരുന്നു. അങ്ങനെ 2023ലാണ് സത്യനെതിരെ കേസെടുത്തത്.

സമാനമായ മറ്റൊരു കേസിൽ സത്യൻ ഇപ്പോൾ ശിക്ഷ അനുഭവിച്ച് വരുന്നതുമാണ്. ശൂര്യനാട് പൊലീസ് ഇൻസ്പെക്ടർമാരായ സുധീഷ് കുമാർ, ജോസഫ് ലിയോൺ എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിച്ചു. 29 രേഖകൾ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308800/sexual-assault-on-65-year-old-woman-extreme-cruelty-while-returning-home-after-visiting-temple-accused-arrested)