---
title: "അറസ്റ്റ് ജയിലിൽ വെച്ച്; നാദാപുരം ബസ് സ്റ്റാൻഡിൽ നിന്ന് കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ച യുവതി അറസ്റ്റിൽ"
english_title: "Arrested in jail; Woman arrested for stealing child's gold necklace at Nadapuram bus stand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308796/arrested-in-jail-woman-arrested-for-stealing-childs-gold-necklace-at-nadapuram-bus-stand"
published_at: "2025-08-15T18:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f34d01c8b3_nadapurampolice.jpg"
keywords: []
---

# അറസ്റ്റ് ജയിലിൽ വെച്ച്; നാദാപുരം ബസ് സ്റ്റാൻഡിൽ നിന്ന് കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ച യുവതി അറസ്റ്റിൽ

> **Lead Summary:** നാദാപുരം ബസ് സ്റ്റാൻഡിൽ നിന്ന് അമ്മയുടെ ഒക്കത്തുള്ള കുഞ്ഞിന്റെ സ്വർണ്ണമാല മോഷ്ടിച്ച കേസിൽ ഒടുവിൽ യുവതി അറസ്റ്റിൽ . പാലക്കാട് റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി വെങ്കിടേഷിന്റെ ഭാര്യ മഞ്ജു നെയാണ് അറസ്റ്റ് ചെയ്തത് . പ്രതിയെ കണ്ണൂർ വനിതാ ജയിലിൽ വെച്ചാണ് ഇന്ന് രാവിലെ നാദാപുരം എ എസ് ഐ എം പി വിഷ്ണു അറസ്റ്റ് ചെയ്തത് .

## Article Content

നാദാപുരം ബസ് സ്റ്റാൻഡിൽ നിന്ന് അമ്മയുടെ ഒക്കത്തുള്ള കുഞ്ഞിന്റെ സ്വർണ്ണമാല മോഷ്ടിച്ച കേസിൽ ഒടുവിൽ യുവതി അറസ്റ്റിൽ . പാലക്കാട് റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി വെങ്കിടേഷിന്റെ ഭാര്യ മഞ്ജു നെയാണ് അറസ്റ്റ് ചെയ്തത് . പ്രതിയെ കണ്ണൂർ വനിതാ ജയിലിൽ വെച്ചാണ് ഇന്ന് രാവിലെ നാദാപുരം എ എസ് ഐ എം പി വിഷ്ണു അറസ്റ്റ് ചെയ്തത് .

വടകരയിൽ ബസ് യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മഞ്ജുവിനെ യാത്രക്കാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയിരുന്നു . വടകരയിൽ രണ്ട് മോഷണക്കേസുകൾ മഞ്ജുവിനെതിരെയുണ്ട് .

ഈ കേസുകളിൽ വടകര കോടതി റിമാൻഡ് ചെയ്ത മഞ്ജു കണ്ണൂർ വനിതാ ജയിലിൽ കഴിയുകയാണ് . കോടതിയുടെ അനുമതിയോടെ ഇന്ന് രാവിലെ എ എസ് ഐ വിഷ്ണുവും സംഘവും കണ്ണൂരിലെ ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു . തുടർന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി മഞ്ജുവിനെ തെളിവെടുപ്പിന് നാദാപുരത്ത് കൊണ്ട് വരുമെന്ന് എ എസ് ഐ വിഷ്ണു ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

ജൂൺ നാല് തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അമ്മയ്ക്കൊപ്പം സാധനം വാങ്ങാൻ എത്തിയതായിരുന്നു മകൾ. കുട്ടിയെ അമ്മ എടുത്തിരിക്കുകയായിരുന്നു. ഇവരുടെ പിറക് ചേർന്ന് നിന്ന പ്രതി നടക്കുന്നതും ഇരുവശത്തേക്കും നോക്കിയ ശേഷം മാല മോഷ്ടിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308796/arrested-in-jail-woman-arrested-for-stealing-childs-gold-necklace-at-nadapuram-bus-stand)