---
title: " നഴ്സിങ് ഹോമിൽ നഴ്‌സിനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാമുകൻ  കസ്റ്റഡിയിൽ "
english_title: "Nurse found hanging from fan in nursing home; boyfriend in custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308774/nurse-found-hanging-from-fan-in-nursing-home-boyfriend-in-custody"
published_at: "2025-08-15T16:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f140d9fd86_hanging.jpg"
keywords: []
---

#  നഴ്സിങ് ഹോമിൽ നഴ്‌സിനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാമുകൻ  കസ്റ്റഡിയിൽ 

> **Lead Summary:** നഴ്സിങ് ഹോമിൽ നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ സിംഗൂരിലാണ് സംഭവം . നഴ്സിങ് ഹോമിന്റെ നാലാം നിലയിലെ മുറിയിലാണ് 24 കാരിയായ യുവതിയെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നഴ്സിങ് ഹോമിന്റെ പ്രവർത്തനത്തിലെ ക്രമക്കേടുകൾ വെളിപ്പെടുത്തിയതിനെത്തുടർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും സിപിഎമ്മും രംഗത്തെത്തി.

## Article Content

നഴ്സിങ് ഹോമിൽ നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ സിംഗൂരിലാണ് സംഭവം . നഴ്സിങ് ഹോമിന്റെ നാലാം നിലയിലെ മുറിയിലാണ് 24 കാരിയായ യുവതിയെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നഴ്സിങ് ഹോമിന്റെ പ്രവർത്തനത്തിലെ ക്രമക്കേടുകൾ വെളിപ്പെടുത്തിയതിനെത്തുടർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും സിപിഎമ്മും രംഗത്തെത്തി.

നഴ്സിങ് ഹോമിനെതിരെ യുവതിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിന്റെ സുതാര്യത ഉറപ്പാക്കാൻ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടം വിഡിയോയിൽ പകർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം, കുടുംബത്തിന്റെ ആരോപണം നഴ്‌സിങ് ഹോം മാനേജ്‌മെന്റ് നിഷേധിച്ചു. യുവതി ആത്മഹത്യ ചെയ്തെന്നാണ് മാനേജ്മെന്റിന്റെ ഭാഷ്യം.

വിവാഹവുമായി ബന്ധപ്പെട്ട് കാമുകനുമായി യുവതി വഴക്കിട്ടിരുന്നുവെന്ന് വാട്സാപ്പ് പരിശോധിച്ചതിൽ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വിവാഹം കഴിക്കില്ലെന്ന് താൻ പറഞ്ഞതിനെ തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്ന് ഇയാൾ സ്ഥിരീകരിച്ചു. ഇരയേക്കാൾ പ്രായം കുറവായതാണ് വിവാഹം കഴിക്കാത്തതിന്റെ പ്രധാന കാരണമെന്നും ഇയാൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308774/nurse-found-hanging-from-fan-in-nursing-home-boyfriend-in-custody)