---
title: "എട്ടാംക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു; അപകടം സ്കൂളിലെ സ്വാതന്ത്ര്യദിന ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം"
english_title: "Eighth grade student drowns in pond cherthala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308769/eighth-grade-student-drowns-in-pond-cherthala"
published_at: "2025-08-15T16:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f0e1572161_dead.jpg"
keywords: []
---

# എട്ടാംക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു; അപകടം സ്കൂളിലെ സ്വാതന്ത്ര്യദിന ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം

> **Lead Summary:** ചേർത്തലയിൽ എട്ടാംക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. മംഗലശ്ശേരി വിഷ്ണുപ്രകാശ് - സൗമ്യ ദമ്പതികളുടെ മകൻ അഭിജിത്ത് വിഷ്ണു ആണ് മരിച്ചത്. പുതിയകാവ് ശാസ്താങ്കൽ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു അഭിജിത്ത്.

## Article Content

ചേർത്തലയിൽ എട്ടാംക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. മംഗലശ്ശേരി വിഷ്ണുപ്രകാശ് - സൗമ്യ ദമ്പതികളുടെ മകൻ അഭിജിത്ത് വിഷ്ണു ആണ് മരിച്ചത്. പുതിയകാവ് ശാസ്താങ്കൽ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു അഭിജിത്ത്.

കണ്ടമംഗലം എച്ച്എസ്എസ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് . സ്കൂളിലെ സ്വാതന്ത്ര്യദിന ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മൂന്നുകൂട്ടുകാർക്കൊപ്പം ക്ഷേത്ര കുളത്തിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308769/eighth-grade-student-drowns-in-pond-cherthala)