---
title: "'രക്തചന്ദനപ്പൊടി' ഇതാളൊരു സംഭവമാണ്; ദിവസവും മുഖത്ത് ഉപയോഗിക്കൂ  ....."
english_title: "Benefits of using red sandalwood powder on the face"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308762/benefits-of-using-red-sandalwood-powder-on-the-face"
published_at: "2025-08-15T15:37:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f07cca8ff2_sandel.jpg"
keywords: []
---

# 'രക്തചന്ദനപ്പൊടി' ഇതാളൊരു സംഭവമാണ്; ദിവസവും മുഖത്ത് ഉപയോഗിക്കൂ  .....

> **Lead Summary:** മുഖ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും .പല പല പരീക്ഷണങ്ങൾ നടത്തിയിട്ടും ഒരു ഫലവും ലഭിക്കാത്തവരും ഉണ്ട് . എന്നാൽ പ്രകൃതിദത്ത ചേരുവകളാല്‍ വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്ന പായ്ക്കുകളാണ് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്നത്.

## Article Content

മുഖ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും .പല പല പരീക്ഷണങ്ങൾ നടത്തിയിട്ടും ഒരു ഫലവും ലഭിക്കാത്തവരും ഉണ്ട് . എന്നാൽ പ്രകൃതിദത്ത ചേരുവകളാല്‍ വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്ന പായ്ക്കുകളാണ് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്നത്.

**വരണ്ട ചര്‍മ്മത്തിന്**

രക്തചന്ദനപ്പൊടിയില്‍ കുറച്ച് തുള്ളി വെളിച്ചെണ്ണ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. വരണ്ട പ്രദേശങ്ങളില്‍ ഈര്‍പ്പമുള്ളതാക്കാന്‍ ഇത് പ്രയോഗിക്കാം. 10-15 മിനിറ്റിനു ശേഷം കഴുകിക്കളയുക. രക്തചന്ദനം ചര്‍മ്മകോശങ്ങള്‍ക്ക് പോഷണം നല്‍കാന്‍ സഹായിക്കുന്നു.

**എണ്ണമയമുള്ള ചര്‍മ്മത്തിന്**

എണ്ണമയമുള്ള ചര്‍മ്മത്തിന് ഒരു മാസ്‌ക് തയ്യാറാക്കാന്‍ രക്തചന്ദനപ്പൊടി നാരങ്ങ നീരില്‍ കലര്‍ത്തുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് മുഴുവന്‍ പുരട്ടി ഉണങ്ങാന്‍ വിടുക. അതു കഴിഞ്ഞാല്‍ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയുക. ഇത് സെബത്തിന്റെ സ്രവണം നിയന്ത്രിക്കാനും ചര്‍മ്മ സുഷിരങ്ങള്‍ ഇറുകിയതാക്കാനും സഹായിക്കുന്നു.

**മുഖക്കുരുവിന് പരിഹാരം**

മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു സാധാരണ ചര്‍മ്മപ്രശ്‌നമാണ് മുഖക്കുരു. റോസ് വാട്ടറും രക്തചന്ദനവും ഉപയോഗിക്കുന്നത് നിങ്ങളുടെ മുഖക്കുരുവും, മുഖക്കുരു പാടുകളും കുറയ്ക്കാന്‍ സഹായിക്കും. മുഖക്കുരു മൂലമുണ്ടാകുന്ന പ്രകോപനം കുറയ്ക്കാനും രക്തചന്ദനത്തിന് കഴിവുണ്ട്. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ഒരു ടീസ്പൂണ്‍ തേനും ഒരു നുള്ള് മഞ്ഞളും കൂടി ഈ പായ്ക്കില്‍ ചേര്‍ക്കാം.

**സണ്‍ ടാന്‍ അകറ്റാന്‍**

കക്കിരി നീരോ തൈരോ എടുത്ത് രക്തചന്ദനപ്പൊടി ചേര്‍ത്ത് പായ്ക്ക് തയാറാക്കുക. ഈ ഫെയ്‌സ് പാക്ക് നിങ്ങളുടെ സണ്‍ ടാന്‍ അകറ്റാന്‍ സഹായിക്കുന്നു. 2 ടേബിള്‍സ്പൂണ്‍ തൈര് അല്ലെങ്കില്‍ കക്കിരി നീര് തുല്യ അളവില്‍ രക്തചന്ദനപ്പൊടിയുമായി കലര്‍ത്തി ബാധിത പ്രദേശത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിഞ്ഞ് കഴുകുക. നിങ്ങള്‍ക്ക് തല്‍ക്ഷണ ഫലങ്ങള്‍ കാണാന്‍ സാധിക്കും.

**കറുത്ത പാടുകള്‍ നീക്കാന്‍**

കറുത്ത പാടുകള്‍ നീക്കം ചെയ്യാനും പിഗ്മെന്റേഷന്‍ കുറയ്ക്കാനും രക്തചന്ദനം സഹായിക്കുന്നു. 2 ടേബിള്‍സ്പൂണ്‍ രക്തചന്ദനവും 2 ടേബിള്‍സ്പൂണ്‍ പാലും ചേര്‍ത്ത് ഒരു ലളിതമായ പായ്ക്ക് തയ്യാറാക്കി ദിവസവും പുരട്ടുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308762/benefits-of-using-red-sandalwood-powder-on-the-face)