---
title: "ശ്രദ്ധിക്കുക...! പണം പോകാതെ സൂക്ഷിക്കാം; യു പി ഐ ഇടപാടുകൾക്ക് പുതിയ നിയന്ത്രണം"
english_title: "New restrictions on UPI transactions from October 1"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308759/new-restrictions-on-upi-transactions-from-october-1"
published_at: "2025-08-15T15:31:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f06138e827_ghjghghgh.jpg"
keywords: []
---

# ശ്രദ്ധിക്കുക...! പണം പോകാതെ സൂക്ഷിക്കാം; യു പി ഐ ഇടപാടുകൾക്ക് പുതിയ നിയന്ത്രണം

> **Lead Summary:** **** ഒക്ടോബർ ഒന്ന് മുതൽ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ്) ഇടപാടുകളിൽ പുതിയ നിയമങ്ങൾ വരുന്നു. ഓൺലൈൻ പേയ്‌മെന്റ് സംവിധാനമായ യുപിഐ നിയന്ത്രിക്കുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആണ് പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

## Article Content

**** ഒക്ടോബർ ഒന്ന് മുതൽ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ്) ഇടപാടുകളിൽ പുതിയ നിയമങ്ങൾ വരുന്നു. ഓൺലൈൻ പേയ്‌മെന്റ് സംവിധാനമായ യുപിഐ നിയന്ത്രിക്കുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആണ് പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

ഇതനുസരിച്ച്, ഫണ്ട് ആവശ്യപ്പെടുന്നതിനുള്ള 'കളക്ട് റിക്വസ്റ്റ്' എന്ന ഫീച്ചർ ഒക്ടോബർ ഒന്ന് മുതൽ നിർത്തലാക്കും. ഇത് പ്രാഥമികമായി സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാനും സാമ്പത്തിക തട്ടിപ്പുകൾ തടയാനും വേണ്ടിയുള്ള നടപടിയാണ്. നിലവിൽ, വ്യക്തിഗത അക്കൗണ്ടുകൾക്കിടയിൽ പണം കൈമാറാൻ ഉപയോഗിക്കുന്ന ഈ ഫീച്ചർ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ഇനി മുതൽ ക്യുആർ കോഡ് സ്കാൻ ചെയ്തോ അല്ലെങ്കിൽ പണം അയയ്‌ക്കേണ്ട വ്യക്തിയുടെ ഫോൺ നമ്പർ ഉപയോഗിച്ചോ മാത്രമേ പണമിടപാട് നടത്താൻ സാധിക്കൂ. ഈ മാറ്റം ഫ്ലിപ്കാർട്ട്, ആമസോൺ, സ്വിഗ്ഗി, ഐആർസിടിസി തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള ഇടപാടുകളെ ബാധിക്കില്ല. എന്നാൽ അത്തരം ഇടപാടുകൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾക്ക് സാധാരണപോലെ യുപിഐ പിൻ നൽകേണ്ടി വരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308759/new-restrictions-on-upi-transactions-from-october-1)