---
title: "വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Female doctor found dead at residence kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308737/female-doctor-found-dead-at-residence-kochi"
published_at: "2025-08-15T14:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689efc4f4343a_tyyyyyy.jpg"
keywords: []
---

# വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) ** വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്. ഇവർ താമസിക്കുന്ന കുന്നുവഴിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) ** വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്. ഇവർ താമസിക്കുന്ന കുന്നുവഴിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രാവിലെ ആശുപത്രിയിൽ നിന്ന് ഫോൺ വിളിച്ചിട്ടും എടുത്തില്ല. ഫ്ലാറ്റിൽ ഉള്ളവർ ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല. ഇതേത്തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഡോക്ടർ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നത് കണ്ടത്. ഇവരുടെ കൈത്തണ്ടയിൽ ഒരു സിറിഞ്ച് കണ്ടതായും പറയുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇവർ ഒറ്റയ്ക്കാണ് ഫ്ലാറ്റിൽ താമസം.

മനസിക വിഷമം കാരണം ആത്മഹത്യാപരമായ ചിന്തകളുള്ളവർക്ക് സഹായം തേടാൻ കഴിയുന്ന പ്രധാന ടോൾ ഫ്രീ നമ്പറുകൾ ഇതാ:

**ദിശ ഹെൽപ്പ് ലൈൻ (Disha Helpline): 1056**

കേരള സർക്കാരിന്റെ ഈ ഹെൽപ്പ് ലൈൻ നമ്പർ 24 മണിക്കൂറും പ്രവർത്തിക്കുന്നു. മാനസിക പിന്തുണയും കൗൺസിലിംഗും ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ വിളിക്കാം.

**റോശ്നി (Roshni): 0484 2885200**

കൊച്ചിയിലെ സേക്രഡ് ഹാർട്ട് കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവർക്ക് സൗജന്യ കൗൺസിലിംഗ് നൽകുന്നു.

**ഐകാർ (ICARE): 1800 120 1888**

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഈ ടോൾ ഫ്രീ നമ്പർ വഴി മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം ലഭ്യമാണ്.

**ഫോർട്ടിസ് സ്ട്രസ് ഹെൽപ്പ് ലൈൻ: 8376804102**

ഇന്ത്യയിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ഫോർട്ടിസ് നൽകുന്ന സൗജന്യ ഹെൽപ്പ് ലൈൻ ആണിത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308737/female-doctor-found-dead-at-residence-kochi)