---
title: "കറുമുറെ മൊരിഞ്ഞ, എരിവുള്ള ചിക്കൻ 65; റെസ്റ്റോറന്റ് സ്റ്റൈൽ രുചി ഇനി കൈയ്യെത്തും ദൂരത്ത്!"
english_title: "Blackened, crispy, spicy Chicken 65; restaurant-style taste is now within reach!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308729/blackened-crispy-spicy-chicken-65-restaurant-style-taste-is-now-within-reach"
published_at: "2025-08-15T14:24:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ef8d012ed9_chiken_65_.jpg"
keywords: []
---

# കറുമുറെ മൊരിഞ്ഞ, എരിവുള്ള ചിക്കൻ 65; റെസ്റ്റോറന്റ് സ്റ്റൈൽ രുചി ഇനി കൈയ്യെത്തും ദൂരത്ത്!

> **Lead Summary:** **[ **ചിക്കൻ വിഭവങ്ങളുടെ ലോകത്ത് രുചിയിൽ ഒരു വിസ്മയം തീർക്കാൻ ഇതാ ഒരു കിടിലൻ കൂട്ട്. കറുമുറെ മൊരിഞ്ഞ പുറംഭാഗവും, മസാലകളുടെ സ്വാദിൽ അലിഞ്ഞുചേർന്ന ഉൾഭാഗവും ഈ വിഭവത്തെ വേറിട്ടുനിർത്തുന്നു. നിങ്ങളുടെ അടുക്കളയെ ഒരു റെസ്റ്റോറന്റ് പോലെയാക്കാൻ ഈയൊരു റെസിപ്പി മതി. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം പാർട്ടികളിലെ താരമായും അല്ലെങ്കിൽ സാധാരണ ദിവസങ്ങളിലെ സ്പെഷ്യൽ വിഭവമായും വിളമ്പാം. ഈ രുചിക്കൂട്ട് ഒന്ന് പരീക്ഷിച്ചുനോക്കൂ, തീർച്ചയായും ഇത് നിങ്ങളുടെ പ്രിയപ്പെട്ട വിഭവമായി മാറും.

## Article Content

**[ **ചിക്കൻ വിഭവങ്ങളുടെ ലോകത്ത് രുചിയിൽ ഒരു വിസ്മയം തീർക്കാൻ ഇതാ ഒരു കിടിലൻ കൂട്ട്. കറുമുറെ മൊരിഞ്ഞ പുറംഭാഗവും, മസാലകളുടെ സ്വാദിൽ അലിഞ്ഞുചേർന്ന ഉൾഭാഗവും ഈ വിഭവത്തെ വേറിട്ടുനിർത്തുന്നു. നിങ്ങളുടെ അടുക്കളയെ ഒരു റെസ്റ്റോറന്റ് പോലെയാക്കാൻ ഈയൊരു റെസിപ്പി മതി. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം പാർട്ടികളിലെ താരമായും അല്ലെങ്കിൽ സാധാരണ ദിവസങ്ങളിലെ സ്പെഷ്യൽ വിഭവമായും വിളമ്പാം. ഈ രുചിക്കൂട്ട് ഒന്ന് പരീക്ഷിച്ചുനോക്കൂ, തീർച്ചയായും ഇത് നിങ്ങളുടെ പ്രിയപ്പെട്ട വിഭവമായി മാറും.

**ചേരുവകൾ:**

​ചിക്കൻ ബ്രസ്റ്റ് പീസ് - 500 ഗ്രാം

​ഇഞ്ചി , വെള്ളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾ സ്പൂൺ

​മുളകുപൊടി - ഒരു ടീസ്പൂൺ

​ഗരം മസാല - ഒരു ടീസ്പൂൺ

​മല്ലിപ്പൊടി - ഒരു ടീസ്പൂൺ

​മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ

വിനാഗിരി - ഒരു ടീസ്പൂൺ

കസൂരി മേത്തി - ഒരു ടീസ്പൂൺ

​കറുത്ത എള്ള് - ഒരു ടീസ്പൂൺ

കുരുമുളക് - ഒരു ടീസ്പൂൺ

ഒരു കോഴിമുട്ട - ഒരെണം

​ഉപ്പ് - ആവിശ്യത്തിന്

കോൺഫ്ലവർ - ഒരു ടേബിൾ സ്പൂൺ

​അരിപ്പൊടി - ഒരു ടേബിൾ സ്പൂൺ

വെള്ളം - ആവിശ്യത്തിന്

​വെളിച്ചെണ്ണ - ആവിശ്യത്തിന്

കടുക് -കാൽ ടീസ്പൂൺ

സവാള (ചെറുതായി അരിഞ്ഞ) - ഒരെണം

​തക്കാളി സോസ് - ഒരു ടേബിൾ സ്പൂൺ

​സോയ സോസ് - ഒരു ടീസ്പൂൺ

​കറിവേപ്പില - ആവിശ്യത്തിന്

മല്ലിയില - ആവിശ്യത്തിന്

​നാരങ്ങ - ഒരു കഷ്ണം

**പാചകരീതി:**

​ചിക്കൻ ചെറിയ കഷണങ്ങളാക്കി ഒരു പാത്രത്തിലിടുക. ​ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ​ഇഞ്ചി , വെള്ളുത്തുള്ളി പേസ്റ്റും, ഒരു ടീസ്പൂൺ വീതം മുളകുപൊടി, ഗരം മസാല, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, വിനാഗിരി, കസൂരി മേത്തി, എള്ള്, കുരുമുളക്പൊടിയും, ഒരു മുട്ടയും, ആവിശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ വീതം കോൺഫ്ലവർ, അരിപ്പൊടി എന്നിവയും, ആവിശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ഇളക്കി ഒരു മുപ്പത് മിനിറ്റ് കുഴച്ചു വെക്കുക.

ഒരു പാനിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ വെളിച്ചെണ്ണ ഒഴിച്ച് , അത് ചുടാവുബോൾ അതിലേക്ക് ​കുഴച്ചുവെച്ച ചിക്കൻ ഓരോന്നായിട്ട് ഡീപ് ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ​വേറൊരു പാൻ എടുത്ത് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ​ കാൽ ടീസ്പൂൺ കടുക് ചേർത്ത്, പൊട്ടിച്ച ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ചെറുതായി അരിഞ്ഞു വെച്ച ഉള്ളിയും ഇട്ട് വഴറ്റുക. പിന്നീട് തക്കാളി സോസും സോയ സോസും ചേർത്ത് ഇളക്കുക. ഇതിലേക്ക് വറുത്തുവെച്ച ചിക്കൻ ചേർത്ത് നന്നായി ഇളക്കുക. ​മല്ലിയിലയോ കറിവേപ്പിലയോ ഇട്ട് അലങ്കരിക്കുക.​ അവസാനമായി, ഒരു കഷ്ണം നാരങ്ങ പിഴിഞ്ഞ് ചേർക്കുക.

മൊരിഞ്ഞതും എരിവുള്ളതുമായ ഈ വിഭവം ചപ്പാത്തി, നാൻ, പൊറോട്ട എന്നിവയുടെ കൂടെയോ ഫ്രൈഡ് റൈസ്, നെയ്ച്ചോറ് പോലുള്ള വിഭവങ്ങളുടെ കൂടെയോ ചൂടോടെ വിളമ്പാം. കുടുംബത്തോടൊപ്പം വൈകുന്നേരങ്ങളിൽ ഒരു സ്നാക്കായും ഇത് ആസ്വദിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308729/blackened-crispy-spicy-chicken-65-restaurant-style-taste-is-now-within-reach)