---
title: "വയനാട്ടിൽ വാഹന പരിശോധനയിൽ മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശി പിടിയിൽ"
english_title: "Kannur native arrested with methamphetamine during vehicle check in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308721/kannur-native-arrested-with-methamphetamine-during-vehicle-check-in-wayanad"
published_at: "2025-08-15T14:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ef33b215c4_arrest.jpg"
keywords: []
---

# വയനാട്ടിൽ വാഹന പരിശോധനയിൽ മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശി പിടിയിൽ

> **Lead Summary:** വയനാട്ടിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ .പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിൽ കെ എസ് ആർ ടി സി ബസിലെ യാത്രക്കാരനിൽ നിന്നാണ് 195.41 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയത് . പെരിങ്ങോം അരവഞ്ചാൽ സ്വദേശി നിധിൻ പി. മോനച്ചൻ ആണ് പിടിയിലായത്.

## Article Content

വയനാട്ടിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ .പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിൽ കെ എസ് ആർ ടി സി ബസിലെ യാത്രക്കാരനിൽ നിന്നാണ് 195.41 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയത് . പെരിങ്ങോം അരവഞ്ചാൽ സ്വദേശി നിധിൻ പി. മോനച്ചൻ ആണ് പിടിയിലായത്.

ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ട‌ർ സന്തോഷ് കെ.ജെ.യുടെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308721/kannur-native-arrested-with-methamphetamine-during-vehicle-check-in-wayanad)