---
title: "കൊടൈക്കനാലിലേക്കുള്ള യാത്രാ മധ്യേ അപകടം; കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം"
english_title: "Accident on the way to Kodaikanal Young biker dies after being hit by wild boar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308701/accident-on-the-way-to-kodaikanal-young-biker-dies-after-being-hit-by-wild-boar"
published_at: "2025-08-15T13:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ee3c8cf385_gfhfgh.jpg"
keywords: []
---

# കൊടൈക്കനാലിലേക്കുള്ള യാത്രാ മധ്യേ അപകടം; കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കൊല്ലം: ( **[www.truevisionnews.com]** ) **കൊല്ലം മടത്തറ വേങ്കൊല്ലയിൽ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശ് ആണ് മരിച്ചത്. ആദർശ് ഉൾപ്പടെ അഞ്ച് പേരടങ്ങുന്ന സംഘം അഞ്ച് ബൈക്കുകളിലായി കൊടൈക്കനാലിലേക്ക് പോവുകയായിരുന്നു.

## Article Content

**കൊല്ലം: ( **[www.truevisionnews.com]** ) **കൊല്ലം മടത്തറ വേങ്കൊല്ലയിൽ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശ് ആണ് മരിച്ചത്. ആദർശ് ഉൾപ്പടെ അഞ്ച് പേരടങ്ങുന്ന സംഘം അഞ്ച് ബൈക്കുകളിലായി കൊടൈക്കനാലിലേക്ക് പോവുകയായിരുന്നു.

യാത്രക്കിടെ കൊല്ലം മടത്തറ വേങ്കൊല്ലയിൽ വെച്ച് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട ബൈക്കിൽ നിന്ന് ആദര്‍ശ് തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ആദര്‍ശിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാട്ടുപന്നി സംഭവ സ്ഥലത്ത് തന്നെ ചത്തു. ബൈക്കിൽ നിന്ന് തെറിച്ചുവീണ ആദര്‍ശിന്‍റെ ഹെല്‍മറ്റും തകര്‍ന്നിരുന്നു. തലക്കടക്കം ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. സുഹൃത്തിന്‍റെ അപകടമരണത്തിന്‍റെ ആഘാതത്തിലാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308701/accident-on-the-way-to-kodaikanal-young-biker-dies-after-being-hit-by-wild-boar)