---
title: "പാലക്കാട് കാണാതായ യുവാവിനെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Missing youth from Palakkad found hanging in garden"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308689/missing-youth-from-palakkad-found-hanging-in-garden"
published_at: "2025-08-15T12:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689edd3facec8_dead.jpg"
keywords: []
---

# പാലക്കാട് കാണാതായ യുവാവിനെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പട്ടാമ്പി കൊപ്പം പ്രഭാപുരത്ത് തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രഭാപുരം വെള്ളാഞ്ചേരി കുന്നത്ത് വീട്ടിൽ ഗിരീഷാണ് മരിച്ചത്. രാവിലെയാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മുതൽ യുവാവിനെ കാണാനില്ലായിരുന്നു.

## Article Content

പട്ടാമ്പി കൊപ്പം പ്രഭാപുരത്ത് തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രഭാപുരം വെള്ളാഞ്ചേരി കുന്നത്ത് വീട്ടിൽ ഗിരീഷാണ് മരിച്ചത്. രാവിലെയാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മുതൽ യുവാവിനെ കാണാനില്ലായിരുന്നു.

തോട്ടത്തിൽ രാവിലെ പുല്ല് അരിയാൻ എത്തിയവരാണ് യുവാവ് തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. തുടർന്ന് സമീപത്ത് ഉള്ളവരെ വിവരം അറിയിച്ചു. യുവാവിൻ്റെ ബൈക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിവരമറിച്ചതിനെ തുടർന്ന് കൊപ്പം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

അതേസമയം ആയൂരിൽ നിയന്ത്രണംവിട്ട ലോറി ഇടിച്ച് അപകടം . ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരിക്കും ദാരുണാന്ത്യം. ആയൂർ സ്വദേശികളായ സുൽഫിക്കർ, രതി എന്നിരാണ് മരിച്ചത്. രാവിലെ ക്ഷേത്രദർശനത്തിനായി രതിയും ഭർത്താവ് സുനിലും സുൽഫിക്കറുടെ ഓട്ടോയിൽ കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു.

നിയന്ത്രണം നഷ്ടമായ ചരക്കു ലോറി എതിർ ദിശയിൽ എത്തിയ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സുൽഫിക്കർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് രതി മരിച്ചത്. ഭർത്താവ് സുനിൽ പരിക്കുകളോടെ ചികിത്സയിൽ തുടരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോഴതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308689/missing-youth-from-palakkad-found-hanging-in-garden)