---
title: "എത്രശ്രമിച്ചിട്ടും പേൻ ശല്യം കുറയുന്നില്ലേ? എങ്കിൽ പരീക്ഷിക്കൂ ഈ ഒറ്റമൂലി ..."
english_title: "Home remedy to get rid of lice infestation new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308686/home-remedy-to-get-rid-of-lice-infestation-new"
published_at: "2025-08-15T12:29:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689edf7e0cb26_peen.jpg"
keywords: []
---

# എത്രശ്രമിച്ചിട്ടും പേൻ ശല്യം കുറയുന്നില്ലേ? എങ്കിൽ പരീക്ഷിക്കൂ ഈ ഒറ്റമൂലി ...

> **Lead Summary:** **[** തലയിൽ അസഹനീയമായ ചൊറിച്ചിലുമായി ബുദ്ധിമുട്ടുന്ന കുട്ടികളുടെയും മുതിർന്നവരുടെയും ഒരു പ്രധാന പ്രശ്നമാണ് പേൻ ശല്യം. കേവലം ഒരു ചൊറിച്ചിലിനപ്പുറം, ഇത് ഉറക്കക്കുറവ്, ശ്രദ്ധയില്ലായ്മ, മാനസിക വിഷമം, നാണക്കേട് എന്നിവയ്ക്ക് കാരണമാകാറുണ്ട്. സ്കൂളിൽ പോകുന്ന കുട്ടികളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നതെങ്കിലും, ഇത് ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒന്നാണ്.

## Article Content

**[** തലയിൽ അസഹനീയമായ ചൊറിച്ചിലുമായി ബുദ്ധിമുട്ടുന്ന കുട്ടികളുടെയും മുതിർന്നവരുടെയും ഒരു പ്രധാന പ്രശ്നമാണ് പേൻ ശല്യം. കേവലം ഒരു ചൊറിച്ചിലിനപ്പുറം, ഇത് ഉറക്കക്കുറവ്, ശ്രദ്ധയില്ലായ്മ, മാനസിക വിഷമം, നാണക്കേട് എന്നിവയ്ക്ക് കാരണമാകാറുണ്ട്. സ്കൂളിൽ പോകുന്ന കുട്ടികളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നതെങ്കിലും, ഇത് ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒന്നാണ്.

ഒരാളുടെ തലയിൽ നിന്ന് മറ്റൊരാളുടെ തലയിലേക്ക് വളരെ വേഗത്തിൽ പകരാനുള്ള കഴിവ് പേനുകൾക്കുണ്ട്. തലമുടിയിലെ ഇവയുടെ സാന്നിധ്യവും മുട്ടകളായ ഈരിന്റെ വ്യാപനവും പലപ്പോഴും നമ്മളെ അസ്വസ്ഥരാക്കും.തലയിൽ ചൊറിഞ്ഞുണ്ടാകുന്ന മുറിവുകളിലൂടെ അണുബാധയുണ്ടാകാനും സാധ്യതയുണ്ട്.പലതരം ഷാംപൂകളും മരുന്നുകളും പരീക്ഷിച്ച് മടുത്തവരുണ്ടാകാം. എന്നാൽ പേടിക്കേണ്ട, തലയിലെ പേൻ അഥവാ ഹെഡ് ലൈസ് ഒഴിവാക്കുന്നതിനുള്ള ഒരു പ്രകൃതിദത്ത ഒറ്റമൂലി ഒന്ന് പരിചയപ്പെടാം .

**പേൻ ശല്യം കൂടാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ?**

*തലമുടിക്ക് വേണ്ടത്ര ശ്രദ്ധയും പരിചരണവും നൽകാത്തതാണ് പ്രധാന കാരണം. *

*കുളികഴിഞ്ഞ് മുടിയിലെ വെള്ളം പൂർണ്ണമായും ഉണങ്ങുന്നതിന് മുൻപ് കെട്ടിവെക്കുന്നത് പേൻ കൂടാൻ കാരണമാകും. *

**പേൻ ഒഴിവാക്കാനുള്ള ഒറ്റമൂലി എങ്ങനെ ഉണ്ടാക്കാം എന്ന നോക്കാം**

*ആര്യവേപ്പിലയും തുളസിയിലയും നന്നായി അരച്ച് അതിലേക്ക് വെന്ത വെളിച്ചെണ്ണ ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. *

**ഉപയോഗിക്കേണ്ട രീതി എങ്ങനെ എന്ന് നോക്കാം**

ആദ്യം തലമുടി സാധാരണ വെള്ളത്തിൽ കഴുകി ചെറുതായി ഉണക്കുക. തയ്യാറാക്കിയ മിശ്രിതം തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക.30 മുതൽ 40 മിനിറ്റ് വരെ തലയിൽ വെക്കുക. ശേഷം, ഒരു ബക്കറ്റിലെ വെള്ളത്തിൽ തലമുടി മുക്കിവെച്ച് നന്നായി കഴുകി മിശ്രിതം കളയുക. ഈ വെള്ളം മാറ്റിയശേഷം പുതിയ വെള്ളമെടുത്ത് വീണ്ടും ഇതേപോലെ കഴുകുക. ഇങ്ങനെ മൂന്ന് തവണ ആവർത്തിക്കുക. അവസാനം, ഒരു ഹെർബൽ ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകി വൃത്തിയാക്കുക. മുടി ഉണങ്ങിയ ശേഷം, പേൻ ചീർപ്പ് ഉപയോഗിച്ച് നന്നായി ചീകി ചത്ത പേനുകളെയും ഈരുകളെയും പൂർണ്ണമായും നീക്കം ചെയ്യുക.

ഈ ഒറ്റമൂലി ഒറ്റത്തവണത്തെ ഉപയോഗം കൊണ്ടുതന്നെ തലയിലെ പേനിനെയും ഈരിനെയും പൂർണ്ണമായി ഇല്ലാതാക്കാൻ സഹായിക്കും . പേൻ ശല്യമുള്ളവർ ഉപയോഗിക്കുന്ന ചീർപ്പ്, തോർത്ത്, തലയിണ എന്നിവ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308686/home-remedy-to-get-rid-of-lice-infestation-new)