---
title: "അടുക്കളയിൽ ഒരു അനക്കം, എന്താണെന്ന് കണ്ട വീട്ടുകാർ ഞെട്ടി, കണ്ണൂരിൽ ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടി"
english_title: "A commotion in the kitchen the family was shocked to see what it was a highly venomous king cobra was caught in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308673/a-commotion-in-the-kitchen-the-family-was-shocked-to-see-what-it-was-a-highly-venomous-king-cobra-was-caught-in-kannur"
published_at: "2025-08-15T12:12:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/689ed6ee6103d_yuytu.jpg"
keywords: []
---

# അടുക്കളയിൽ ഒരു അനക്കം, എന്താണെന്ന് കണ്ട വീട്ടുകാർ ഞെട്ടി, കണ്ണൂരിൽ ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടി

> **Lead Summary:** **കണ്ണൂർ : ( **[www.truevisionnews.com]** ) ** കണ്ണൂർ വാണിയപ്പാറ തുടിമരത്ത് വീടിന്റെ അടുക്കളയിൽ ഒരു അനക്കം കണ്ട് നോക്കിയ വീട്ടുകാർ ഞെട്ടി. അടുക്കള മുറിയുടെ മൂലക്ക് ചുരുണ്ട് കൂടി കിടന്നത് കൂറ്റൻ രാജവെമ്പാല. പേടിച്ച വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മാർക്ക്‌ പ്രവർത്തകരായ ഫൈസൽ വിളക്കോട് മിറാജ് പേരാവൂർ അജിൽകുമാർ സാജിദ് ആറളം എന്നിവർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു.

## Article Content

**കണ്ണൂർ : ( **[www.truevisionnews.com]** ) ** കണ്ണൂർ വാണിയപ്പാറ തുടിമരത്ത് വീടിന്റെ അടുക്കളയിൽ ഒരു അനക്കം കണ്ട് നോക്കിയ വീട്ടുകാർ ഞെട്ടി. അടുക്കള മുറിയുടെ മൂലക്ക് ചുരുണ്ട് കൂടി കിടന്നത് കൂറ്റൻ രാജവെമ്പാല. പേടിച്ച വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മാർക്ക്‌ പ്രവർത്തകരായ ഫൈസൽ വിളക്കോട് മിറാജ് പേരാവൂർ അജിൽകുമാർ സാജിദ് ആറളം എന്നിവർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു.

നേരത്തെ തുടിമരം ടൗണിന് സമീപത്തെ കെട്ടിടത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു. മാർക്ക്‌ പ്രവർത്തകൻ രാജവെമ്പാലയെ പിടികൂടി പിന്നീട് വനത്തിൽ വിട്ടു. രണ്ട് ദിവസം മുമ്പ് വടക്കാഞ്ചേരി പൂതനക്കയത്തും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ഒഴുകുന്ന തോട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. തോട്ടിൽ പണിയെടുക്കുകയായിരുന്ന ജീവനക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം കണ്ണൂരിൽ പെരുമ്പാമ്പിന്റെ മുന്നിൽ നിന്ന് 10 വയസുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മട്ടന്നൂർ നീർവേലിയിലെ വീട്ടിലാണ് പെരുമ്പാമ്പ് കയറിയത്. പി പി സഫിയയുടെ വീട്ടിലാണ് പാമ്പിനെ കണ്ടത്. 10 വയസുകാരിയായ മകള്‍ പഠിക്കാൻ ഇരിക്കുന്ന കസേരയിലായിരുന്നു പാമ്പിനെ കണ്ടത്. പിന്നീട് വനപാലകരെത്തിയാണ് പാമ്പിനെ പിടികൂടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308673/a-commotion-in-the-kitchen-the-family-was-shocked-to-see-what-it-was-a-highly-venomous-king-cobra-was-caught-in-kannur)