---
title: "ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, പത്ത് വയസുകാരന് ദാരുണാന്ത്യം; ഒരു കുട്ടിയുടെ നില ഗുരുതരം"
english_title: "Gas cylinder explosion accident ten year old dies tragically another child is in critical condition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308668/gas-cylinder-explosion-accident-ten-year-old-dies-tragically-another-child-is-in-critical-condition"
published_at: "2025-08-15T12:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ed79d749a2_yyy.jpg"
keywords: []
---

# ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, പത്ത് വയസുകാരന് ദാരുണാന്ത്യം; ഒരു കുട്ടിയുടെ നില ഗുരുതരം

> **Lead Summary:** **ബെംഗളൂരു: ( **[www.truevisionnews.com]** ) ** ബെംഗളൂരു ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം. മുബാറക് എന്ന പത്തു വയസുകാരനാണ് മരിച്ചത്. ഷബ്രിൻ ഭാനു, അമാനുള്ള ദമ്പതിമാരുടെ മകനാണ് മുബാറക്. അപകടത്തില്‍ 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

## Article Content

**ബെംഗളൂരു: ( **[www.truevisionnews.com]** ) ** ബെംഗളൂരു ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം. മുബാറക് എന്ന പത്തു വയസുകാരനാണ് മരിച്ചത്. ഷബ്രിൻ ഭാനു, അമാനുള്ള ദമ്പതിമാരുടെ മകനാണ് മുബാറക്. അപകടത്തില്‍ 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഒരു കുട്ടിയുടെ നില ഗുരുതരമാണ്. വിൽസൺ ഗാർഡൻ ഹൗസിന് സമീപമാണ് പൊട്ടിത്തെറി നടന്നത്. കസ്തൂരമ്മ എന്ന സ്ത്രീയുടെ വീട്ടിലാണ് സ്ഫോടനം. 10 വീടുകൾ തകർന്നിട്ടുണ്ട്. വലിയ സ്ഫോടന ശബ്ദം കേട്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. രാവിലെ 8.10 ഓടെയായിരുന്നു പൊട്ടിത്തെറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308668/gas-cylinder-explosion-accident-ten-year-old-dies-tragically-another-child-is-in-critical-condition)