---
title: " കാണാതായവർ നിരവധി; ജഗ്ഗി വാസുദേവിൻ്റെ ആശ്രമത്തിൽ നടക്കുന്നതെന്ത്?"
english_title: "Many people are missing; what is happening at Jaggi Vasudev's ashram?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308646/many-people-are-missing-what-is-happening-at-jaggi-vasudevs-ashram"
published_at: "2025-08-15T11:20:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ecab76e752_harikrishnan.jpg"
keywords: []
---

#  കാണാതായവർ നിരവധി; ജഗ്ഗി വാസുദേവിൻ്റെ ആശ്രമത്തിൽ നടക്കുന്നതെന്ത്?

> **Lead Summary:** പതിനഞ്ചു വർഷത്തിനുള്ളിൽ പുറം ലോകത്തെ നടുക്കിയ ഏഴ് ആത്മഹത്യകൾ , ദുരൂഹമായ കാണാതായ സംഭവങ്ങൾ ,അനവധി പേർക്ക് ഗുരുതരമായ മാനസിക പ്രശ്നങ്ങളെന്ന മെഡിക്കൽ സംഘത്തിൻ്റെ റിപ്പോർട്ട് . കോയമ്പത്തൂർ പോലീസിലെ അന്വേഷണ റിപ്പോർട്ടിലെ ഇത്തരം ഗൗരവമേറിയ പരാമർശങ്ങൾ വിരൽ ചൂണ്ടുന്നത് ഇഷ ഫൗണ്ടേഷനെന്ന ആത്മീയ സ്ഥാപനത്തിലെ ഇരുട്ടറകളിലേക്കാണ് .

## Article Content

പതിനഞ്ചു വർഷത്തിനുള്ളിൽ പുറം ലോകത്തെ നടുക്കിയ ഏഴ് ആത്മഹത്യകൾ , ദുരൂഹമായ കാണാതായ സംഭവങ്ങൾ ,അനവധി പേർക്ക് ഗുരുതരമായ മാനസിക പ്രശ്നങ്ങളെന്ന മെഡിക്കൽ സംഘത്തിൻ്റെ റിപ്പോർട്ട് . കോയമ്പത്തൂർ പോലീസിലെ അന്വേഷണ റിപ്പോർട്ടിലെ ഇത്തരം ഗൗരവമേറിയ പരാമർശങ്ങൾ വിരൽ ചൂണ്ടുന്നത് ഇഷ ഫൗണ്ടേഷനെന്ന ആത്മീയ സ്ഥാപനത്തിലെ ഇരുട്ടറകളിലേക്കാണ് .

അതെ ആത്മീയ നേതാവെന്ന നിലയിൽ വാഴ്ത്തപ്പെടുന്ന സദ്ഗുരു ജഗ്ഗി വാസുദേവിൻ്റെ ആശ്രമത്തിലേക്ക് .ഡോക്ടർ എസ് കാമരാജ് എന്ന 39 ഉം 42 ഉം വയസ്സുള്ള രണ്ട് പെൺമക്കളുടെ പിതാവ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഒരു ഹേബിയസ് കോർപ്പസ് ഹർജിയിൽ നിന്നാണ് ഒടുവിലെത്തെ സംഭവത്തിൻ്റെ തുടക്കം .

*

പെൺമക്കളെ ബ്രെയ്ൻ വാഷ് ചെയ്ത ശേഷം ഇഷ ഫൗണ്ടേഷനിൽ താമസിച്ചിരിക്കുന്നുവെന്നതായിരുന്നു കാമരാജിൻ്റെ ഹർജിയിലെ ആരോപണം . കേസ് സുപ്രീം കോടതിയിലെത്തി അങ്ങനെയാണ് കേസിൽ അന്വേഷണ ചുമതലയിലുണ്ടായിരുന്ന എസ്.പി ഞെട്ടിക്കുന്ന വിവരങ്ങളടങ്ങുന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചുവെന്നാണ് ദേശീയ മാധ്യമമായ സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നത് .

മാധ്യമ റിപ്പോർട്ടിങ്ങനെ തുടങ്ങുന്നു .*

കഴിഞ്ഞ കുറേ വർഷങ്ങളായി ഇഷ ഫൗണ്ടേഷനിൽ കുറേ പേരെ കാണാതായതിൻ്റെയും ആത്മഹത്യ ചെയ്തതിൻ്റേയും പരാതി ലഭിച്ചിട്ടുള്ള റിപ്പോർട്ടുകളാണ് പരാതിയിലുള്ളത് . കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി ഇഷ ഫൗണ്ടേഷൻ്റെ പരാതിയിലുള്ള ആലദുരൈ പോലീസ് സ്‌റ്റേഷനിൽ ആറ് മിസ്സിങ്ങ് കേസുകളാണ് രജിസ്റ്റർ ചെയ്തത് .

ഇതിൽ അഞ്ചെണ്ണം അന്വേഷണം നിലച്ചതിനാൽ തള്ളേണ്ടി വന്നുവെന്നും അതിൽ ഒരെണ്ണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറയുന്നു . പതിനഞ്ചു വർഷത്തിനുള്ളിൽ ഏഴ് ആത്മഹത്യ കേസുകളാണ് ഇഷയിൽ നിന്ന് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ പറയുന്നു .ഇതിൽ ഫോറൻസിക് ലാബ് റിപ്പോർട്ടിലുള്ള രണ്ട് കേസുകൾ അന്വേഷണത്തിലുമാണ് . ഇവയ്ക്കെല്ലാം പുറമെ ക്യാമ്പസ് പരിസരത്ത് ഒരു ശ്മശാനം ഉണ്ടെന്നതാണ് ഞെട്ടിക്കുന്നത് .

കൂടാതെ അന്തേവാസികളിൽ പോക്സോ കേസുകൾ ഉള്ളവരും , ക്രിമിനൽ നടപടികൾ നേരിട്ടവരും ഉണ്ട് . കാലാവധി കഴിഞ്ഞ മരുന്നുകൾ കേന്ദ്രത്തിലെ ആശുപത്രികളിൽ ഉപയോഗിക്കുന്നതായ് പോലീസ് റിപ്പോർട്ടിലുണ്ട് . റിപ്പോർട്ടിൽ സമർപ്പിച്ചിട്ടുള്ള ഓരോ വിഷയങ്ങളും ഗൗരവമുള്ളതാണ് .ഇതാദ്യമായല്ല ഇഷ ഫൗണ്ടേഷനിലെ ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നത് .ജഗ്ഗി വാസുദേവിൻ്റെ ആശ്രമത്തിലെ അകത്തളങ്ങളിൽ എന്തൊക്കെ നടക്കുന്നതെന്ന് ഇപ്പോഴും ദുരൂഹതയാണ് .

ഡൽഹിയിലെ സാകേത് പോലീസ് സ്‌റ്റേഷനിൽ യുവതി നൽകിയ അതിക്രമങ്ങൾ അടക്കം , ആദിവാസി ഭൂമി കൈയ്യേറ്റം വരെ അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിലുണ്ട് . ചുരുക്കൽ കൂടുതൽ അധികാര ഉദ്യോഗസ്ഥ വൃന്തങ്ങളെ കൈയ്യിലിട്ട് അമ്മാനമാടുന്ന ജഗ്ഗി വാസുദേവ് എന്ന ഡമ്മി എഥി റിയൽ ഗോഡിൻ്റെ കൈയ്യിൽ കൈയ്യാമം വീഴാൻ ഇനിയും ദിനങ്ങൾ ബാക്കിയില്ല എന്നു വേണം കരുതാൻ .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308646/many-people-are-missing-what-is-happening-at-jaggi-vasudevs-ashram)