---
title: "മോർണിംഗ് കൊറച്ചു 'സ്മൂത്ത്' ആക്കിയാലോ ?ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി തയ്യാറാക്കാം"
english_title: "Healthy Smoothie Breakfast Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308633/healthy-smoothie-breakfast-recipe"
published_at: "2025-08-15T10:46:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ec405d1135_smooty.jpg"
keywords: []
---

# മോർണിംഗ് കൊറച്ചു 'സ്മൂത്ത്' ആക്കിയാലോ ?ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി തയ്യാറാക്കാം

> **Lead Summary:** **[** തിരക്കിട്ട പ്രഭാതങ്ങളിൽ ആരോഗ്യകരമായ ഒരു ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കേണ്ടി വരാറുണ്ടോ? എങ്കിൽ ഇതാ, വെറും നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാവുന്ന, രുചികരവും പോഷകസമ്പുഷ്ടവുമായ ഒരു അടിപൊളി സ്മൂത്തി. വയറും മനസ്സും നിറയ്ക്കുന്ന ഈ സ്മൂത്തി നിങ്ങളുടെ ദിവസത്തിന് ഒരു പുത്തൻ ഉണർവ്വ് നൽകും

## Article Content

**[** തിരക്കിട്ട പ്രഭാതങ്ങളിൽ ആരോഗ്യകരമായ ഒരു ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കേണ്ടി വരാറുണ്ടോ? എങ്കിൽ ഇതാ, വെറും നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാവുന്ന, രുചികരവും പോഷകസമ്പുഷ്ടവുമായ ഒരു അടിപൊളി സ്മൂത്തി. വയറും മനസ്സും നിറയ്ക്കുന്ന ഈ സ്മൂത്തി നിങ്ങളുടെ ദിവസത്തിന് ഒരു പുത്തൻ ഉണർവ്വ് നൽകും

തയ്യാറാക്കുന്ന വിധം: ആദ്യം,മൂന്ന് ടേബിൾസ്പൂൺ ഓട്സും അഞ്ച് കശുവണ്ടിയും വെവ്വേറെ പാത്രങ്ങളിൽ എടുത്ത് വെള്ളം ഒഴിച്ച് ഏകദേശം പതിനഞ്ച് മിനിറ്റ് കുതിർക്കാൻ വെക്കുക. ( പകരമായി ബദാം, വാൾനട്ട് എന്നിവയും ഉപയോഗിക്കാം) ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് വെള്ളം ഊറ്റിക്കളഞ്ഞ ശേഷം കുതിർത്ത ഓട്സ് ഇടുക. ഇതിലേക്ക് കുരു കളഞ്ഞ മൂന്ന് ഈന്തപ്പഴം, കുതിർത്തുവെച്ച കശുവണ്ടി, കഷണങ്ങളാക്കിയ പഴം എന്നിവ ചേർക്കുക.

ശേഷം ഒരു ചെറിയ കഷ്ണം കറുവപ്പട്ട, ഒരു ടേബിൾസ്പൂൺ ചിയ സീഡ്സ്, അര കപ്പ് പുളിയില്ലാത്ത തൈര് എന്നിവ ചേർക്കുക. അരച്ചെടുക്കാൻ എളുപ്പത്തിനായി കാൽ കപ്പ് വെള്ളം കൂടി ഒഴിക്കാം. (തൈരിന് പകരം പാലാണ് ഉപയോഗിക്കുന്നതെങ്കിൽ, അതിന്റെ കട്ടി അനുസരിച്ച് വെള്ളത്തിന്റെ അളവ് ക്രമീകരിക്കുക). മധുരം കൂടുതൽ വേണമെന്നുണ്ടെങ്കിൽ ഒരു ടേബിൾസ്പൂൺ തേൻ ചേർക്കുക. ഇനി മിക്സിയുടെ ജാർ അടച്ച് എല്ലാ ചേരുവകളും നല്ല മിനുസമാർന്ന രൂപത്തിൽ അരച്ചെടുക്കുക. രുചികരവും ആരോഗ്യകരവുമായ സ്മൂത്തി തയ്യാർ. ഇത് ഒരു ഗ്ലാസിലേക്ക് മാറ്റി ഉടൻ തന്നെ കുടിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308633/healthy-smoothie-breakfast-recipe)