---
title: "'ഒരാളെ ഞാന്‍ തീര്‍ത്തിട്ടുണ്ട്, വേണമെങ്കില്‍ ആശുപത്രിയിലെത്തിച്ചോ'; ആലപ്പുഴയിലെ കൊലപാതകം, കുറ്റബോധത്തിന്റെ ഒരംശം പോലുമില്ലാതെ മകൻ "
english_title: "Son Babu without even a shred of guilt in the incident of his parents being hacked to death in Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308616/son-babu-without-even-a-shred-of-guilt-in-the-incident-of-his-parents-being-hacked-to-death-in-alappuzha"
published_at: "2025-08-15T08:54:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ea8c91d7a3_babu.jpg"
keywords: []
---

# 'ഒരാളെ ഞാന്‍ തീര്‍ത്തിട്ടുണ്ട്, വേണമെങ്കില്‍ ആശുപത്രിയിലെത്തിച്ചോ'; ആലപ്പുഴയിലെ കൊലപാതകം, കുറ്റബോധത്തിന്റെ ഒരംശം പോലുമില്ലാതെ മകൻ 

> **Lead Summary:** ആലപ്പുഴയിൽ മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റബോധത്തിന്റെ ഒരംശം പോലുമില്ലാതെ മകൻ ബാബു. 'ഒരാളെ ഞാന്‍ തീര്‍ത്തിട്ടുണ്ട്, വേണമെങ്കില്‍ ആശുപത്രിയിലെത്തിച്ചോ', എന്നായിരുന്നു മാതാപിതാക്കളെ വെട്ടിയ ശേഷം ബാബു അയല്‍വീട്ടിലെത്തി വിവരം പറഞ്ഞത്. അയല്‍ വീട്ടുകാര്‍ കണ്ടത് ചോരവാര്‍ന്ന് കിടക്കുന്ന തങ്കരാജനെയാണ്. ആഗ്നസിന് ജീവനുണ്ടായിരുന്നു.

## Article Content

ആലപ്പുഴയിൽ മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റബോധത്തിന്റെ ഒരംശം പോലുമില്ലാതെ മകൻ ബാബു. 'ഒരാളെ ഞാന്‍ തീര്‍ത്തിട്ടുണ്ട്, വേണമെങ്കില്‍ ആശുപത്രിയിലെത്തിച്ചോ', എന്നായിരുന്നു മാതാപിതാക്കളെ വെട്ടിയ ശേഷം ബാബു അയല്‍വീട്ടിലെത്തി വിവരം പറഞ്ഞത്. അയല്‍ വീട്ടുകാര്‍ കണ്ടത് ചോരവാര്‍ന്ന് കിടക്കുന്ന തങ്കരാജനെയാണ്. ആഗ്നസിന് ജീവനുണ്ടായിരുന്നു.

ഇതിനിടെ ബാബു മറ്റൊരു വീട്ടിലെത്തി വണ്ടി വേണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ മകന്‍ ഉറങ്ങിയെന്നു പറഞ്ഞ് വീട്ടിലെ സ്ത്രീ ബാബുവിനെ മടക്കിയയച്ചു. ലഹരി ഉപയോഗിച്ചിട്ടുണ്ടാകുമെന്നതിനാല്‍ കാര്യം തിരക്കിയില്ല. പിന്നീടാണ് സംഭവം അറിയുന്നത്. അവര്‍ പറഞ്ഞു. ലഹരിക്കടിമയായ ബാബുവുമായി നാട്ടുകാര്‍ക്ക് വലിയ അടുപ്പമുണ്ടായിരുന്നില്ല.

നേരത്തേ വഴിച്ചേരിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പിന്നീട് കൊമ്മാടിയിലെ വീട്ടിലേക്കു മാറി. മാതാപിതാക്കള്‍ മിക്കപ്പോഴും മകളുടെ അടുത്തായിരുന്നു താമസം. മകളുടെ ഭര്‍ത്താവ് സൈനികോദ്യോഗസ്ഥനാണ്. ഇദ്ദേഹം നാട്ടില്‍ വരുമ്പോള്‍ മാത്രമാണ് ഇരുവരും ഈ വീട്ടിലേക്ക് വരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308616/son-babu-without-even-a-shred-of-guilt-in-the-incident-of-his-parents-being-hacked-to-death-in-alappuzha)