---
title: "കിഷ്ത്വാറിലെ മിന്നൽ പ്രളയത്തിലും മേഘവിസ്‌ഫോടത്തിലും 60 മരണം; നൂറിലധികം പേരെ കാണാതായെന്ന് റിപ്പോർട്ട്"
english_title: "Three people including an engineering student have been arrested in connection with a theft at a mobile shop in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308610/three-people-including-an-engineering-student-have-been-arrested-in-connection-with-a-theft-at-a-mobile-shop-in-kollam"
published_at: "2025-08-15T08:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ea0db7a6e3_flood.jpg"
keywords: []
---

# കിഷ്ത്വാറിലെ മിന്നൽ പ്രളയത്തിലും മേഘവിസ്‌ഫോടത്തിലും 60 മരണം; നൂറിലധികം പേരെ കാണാതായെന്ന് റിപ്പോർട്ട്

> **Lead Summary:** ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. 100ൽ അധികം പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മിന്നൽ പ്രളയത്തിൽ 60 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

## Article Content

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. 100ൽ അധികം പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മിന്നൽ പ്രളയത്തിൽ 60 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണ്. മാതാ ചണ്ഡിയുടെ ഹിമാലയന്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചസോതിയിലാണ് അപകടമുണ്ടായത്. തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടതിലേറെയും.

മരിച്ചവരിൽ രണ്ട് പേർ സിഐഎസ്എഫ് ജവാന്മാരാണ്. ചോസ്തി, ഗാണ്ടർബാൾ, പഹൽഗാം മേഖലകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സൈന്യവും, എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങളും രക്ഷാപ്രവർത്തനത്തിനുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സാധ്യമായ എല്ലാ സഹായവും ഉറപ്പു നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308610/three-people-including-an-engineering-student-have-been-arrested-in-connection-with-a-theft-at-a-mobile-shop-in-kollam)