---
title: "മദ്യപിച്ചശേഷം സ്ഥിരതപോയോ?  ഇടുക്കിയില്‍ പിതാവിനെ ക്രൂരമായി ആക്രമിച്ച് മകന്‍"
english_title: "Father injured in son's assault at Rajakkad Athamu City, Idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308608/father-injured-in-sons-assault-at-rajakkad-athamu-city-idukki"
published_at: "2025-08-15T07:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689e9c6ba3814_arrest.jpg"
keywords: []
---

# മദ്യപിച്ചശേഷം സ്ഥിരതപോയോ?  ഇടുക്കിയില്‍ പിതാവിനെ ക്രൂരമായി ആക്രമിച്ച് മകന്‍

> **Lead Summary:** ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റിയില്‍ മകന്റെ മർദ്ദനത്തില്‍ അച്ഛന് പരിക്ക്. വെട്ടികുളം വീട്ടില്‍ മധുവിനാണ് ഗുരുതരമായി പരിക്കേറ്റത്. മകന്‍ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റിയില്‍ മകന്റെ മർദ്ദനത്തില്‍ അച്ഛന് പരിക്ക്. വെട്ടികുളം വീട്ടില്‍ മധുവിനാണ് ഗുരുതരമായി പരിക്കേറ്റത്. മകന്‍ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മധുവിനെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ കലഹമാണ് മർദ്ദനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാദേശിക നിഗമനം. മദ്യപിച്ചെത്തിയ സുധീഷ്  സ്വന്തം മാതാവിനെ അകാരണമായി മർദ്ദിച്ചു. പിതാവ് അത് ചോദ്യം ചെയ്തതാണ് ക്രൂരമായ മർദ്ദനത്തിലേക്ക് നയിച്ചത്. ചോരവാര്‍ന്ന് വഴിയില്‍ക്കിടന്ന മധുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം രാജാക്കാടുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിക്ക് ഗുരുതരമെന്ന് കണ്ടതോടെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308608/father-injured-in-sons-assault-at-rajakkad-athamu-city-idukki)