---
title: "കൊന്നത് പണം തരാത്തതിൽ, ആലപ്പുഴയിൽ മാതാപിതാക്കളെ കുത്തിക്കൊന്നത് മദ്യപിക്കാൻ നൂറുരൂപ കൊടുക്കാത്തതിലെന്ന് മകൻ"
english_title: "Son stabs parents to death in Alappuzha alleges they were not paid for alcohol"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308600/son-stabs-parents-to-death-in-alappuzha-alleges-they-were-not-paid-for-alcohol"
published_at: "2025-08-15T07:14:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689e9132602ec_0.jpg"
keywords: []
---

# കൊന്നത് പണം തരാത്തതിൽ, ആലപ്പുഴയിൽ മാതാപിതാക്കളെ കുത്തിക്കൊന്നത് മദ്യപിക്കാൻ നൂറുരൂപ കൊടുക്കാത്തതിലെന്ന് മകൻ

> **Lead Summary:** **ആലപ്പുഴ: ** ആലപ്പുഴയില്‍ മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തിയത് മദ്യപിക്കാന്‍ പണം നല്‍കാത്തതിനാലാണെന്ന് മകന്‍ ബാബു പൊലീസിനോട് മൊഴി നൽകി. 100 രൂപ ആവശ്യപ്പെട്ടെങ്കിലും തരാത്തതുകൊണ്ടാണ് അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു.

## Article Content

**ആലപ്പുഴ: ** ആലപ്പുഴയില്‍ മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തിയത് മദ്യപിക്കാന്‍ പണം നല്‍കാത്തതിനാലാണെന്ന് മകന്‍ ബാബു പൊലീസിനോട് മൊഴി നൽകി. 100 രൂപ ആവശ്യപ്പെട്ടെങ്കിലും തരാത്തതുകൊണ്ടാണ് അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു.

ബാബു നേരത്തെയും വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ബാബുവിനെതിരെ അമ്മ പരാതി നല്‍കുകയും ചെയ്തിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ ബാബു വീണ്ടും മദ്യപിക്കാന്‍ പണം ചോദിക്കുകയായിരുന്നു.

ആലപ്പുഴ പോപ്പി പാലത്തിന് സമീപമാണ് സംഭവം. തങ്കരാജ്, ആഗ്‌നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. അമ്മയെയും അച്ഛനെയും കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം മകന്‍ ഓടിരക്ഷപ്പെട്ടെങ്കിലും പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇറച്ചിവെട്ടുകാരനാണ് മകന്‍ ബാബു. കൊലപാതക ശേഷം സഹോദരിയെയും നാട്ടുകാരെയും വിവരമറിയിച്ചത് ബാബുവാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308600/son-stabs-parents-to-death-in-alappuzha-alleges-they-were-not-paid-for-alcohol)