---
title: "കോഴിക്കോട് കൂടത്തായിയിൽ പിക്കപ്പ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം"
english_title: "Scooter passenger dies after being hit by pickup truck in Koodathai, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308598/scooter-passenger-dies-after-being-hit-by-pickup-truck-in-koodathai-kozhikode"
published_at: "2025-08-15T06:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689e8d7fdacff_kozhikkode.jpg"
keywords: []
---

# കോഴിക്കോട് കൂടത്തായിയിൽ പിക്കപ്പ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: **താമരശ്ശേരി കൂടത്തായിയില്‍ പിക്കപ്പ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. ഓമശ്ശേരി പുത്തൂര്‍ സ്വദേശി ഇബ്രാഹിം ആണ് മരിച്ചത് .താമരശ്ശേരി - മുക്കം റോഡില്‍ കൂടത്തായി തടി മില്ലിന് സമീപം പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.വ്യാഴാഴ്ച ഉച്ചക്ക് 12-ഓടെയായിരുന്നു അപകടം. അതിനിടെ കൊടുവള്ളിയില്‍ കാര്‍ ഇരുചക്ര വാഹനത്തില്‍ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞു. അപകടം ഉണ്ടാകുന്നതിന് മുന്‍പ് ഇതേ കാര്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചിരുന്നു. കാറും കാറില്‍ ഉണ്ടായിരുന്നവരേയും കൊടുവള്ളി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

## Article Content

**കോഴിക്കോട്: **താമരശ്ശേരി കൂടത്തായിയില്‍ പിക്കപ്പ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. ഓമശ്ശേരി പുത്തൂര്‍ സ്വദേശി ഇബ്രാഹിം ആണ് മരിച്ചത് .താമരശ്ശേരി - മുക്കം റോഡില്‍ കൂടത്തായി തടി മില്ലിന് സമീപം പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.വ്യാഴാഴ്ച ഉച്ചക്ക് 12-ഓടെയായിരുന്നു അപകടം. അതിനിടെ കൊടുവള്ളിയില്‍ കാര്‍ ഇരുചക്ര വാഹനത്തില്‍ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞു. അപകടം ഉണ്ടാകുന്നതിന് മുന്‍പ് ഇതേ കാര്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചിരുന്നു. കാറും കാറില്‍ ഉണ്ടായിരുന്നവരേയും കൊടുവള്ളി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മറ്റൊരു അപകടത്തിൽ, കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ മണ്ണാർക്കാട് വട്ടമ്പലത്ത് റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥിനിയെ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. വട്ടമ്പലം അയ്യടി ഹൗസിൽ വീരാൻ കുട്ടിയുടെ മകൾ ലിയ ഫാത്തിമക്കാണ് (14) പരിക്കേറ്റത്. മണ്ണാർക്കാട് എംഇഎസ് സ്കൂളിലെ വിദ്യാർഥിനിയാണ് ലിയ ഫാത്തിമ.

വിദ്യാർഥിയെ ഇടിച്ചുതെറിപ്പിച്ച സ്കൂട്ടർ നിർത്താതെ പോയി. കുലുക്കിയാട് ഭാഗത്ത് നിന്നും ആര്യമ്പാവ് വഴി മണ്ണാർക്കാട് ഭാഗത്തേക്കാണ് സ്കൂട്ടർ പോയതെന്നാണ് വിവിധ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണു കിടന്ന കുട്ടിയെ നാട്ടുകാരാണ് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യം രാത്രിയോടെ പുറത്തുവന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308598/scooter-passenger-dies-after-being-hit-by-pickup-truck-in-koodathai-kozhikode)