---
title: "കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ റോഡ് മുറിച്ച് കടന്ന കുട്ടിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ, അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയി"
english_title: "palakkad kozhikkode national highway student was hit and thrown by a scooter while crossing the road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308593/palakkad-kozhikkode-national-highway-student-was-hit-and-thrown-by-a-scooter-while-crossing-the-road"
published_at: "2025-08-15T06:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689e853fb3f72_6.jpg"
keywords: []
---

# കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ റോഡ് മുറിച്ച് കടന്ന കുട്ടിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ, അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയി

> **Lead Summary:** **മണ്ണാർക്കാട് ( പാലക്കാട് ) : **കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ മണ്ണാർക്കാട് വട്ടമ്പലത്ത് റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥിനിയെ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. വട്ടമ്പലം അയ്യടി ഹൗസിൽ വീരാൻ കുട്ടിയുടെ മകൾ ലിയ ഫാത്തിമക്കാണ് പരിക്കേറ്റത്. മണ്ണാർക്കാട് എംഇഎസ് സ്കൂളിലെ വിദ്യാർഥിനിയാണ് ലിയ ഫാത്തിമ.

## Article Content

**മണ്ണാർക്കാട് ( പാലക്കാട് ) : **കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ മണ്ണാർക്കാട് വട്ടമ്പലത്ത് റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥിനിയെ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. വട്ടമ്പലം അയ്യടി ഹൗസിൽ വീരാൻ കുട്ടിയുടെ മകൾ ലിയ ഫാത്തിമക്കാണ് പരിക്കേറ്റത്. മണ്ണാർക്കാട് എംഇഎസ് സ്കൂളിലെ വിദ്യാർഥിനിയാണ് ലിയ ഫാത്തിമ.

വിദ്യാർഥിയെ ഇടിച്ചുതെറിപ്പിച്ച സ്കൂട്ടർ നിർത്താതെ പോയി. കുലുക്കിയാട് ഭാഗത്ത് നിന്നും ആര്യമ്പാവ് വഴി മണ്ണാർക്കാട് ഭാഗത്തേക്കാണ് സ്കൂട്ടർ പോയതെന്നാണ് വിവിധ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണു കിടന്ന കുട്ടിയെ നാട്ടുകാരാണ് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യം രാത്രിയോടെ പുറത്തുവന്നു.

മറ്റൊരു സംഭവത്തിൽ, മലപ്പുറം നന്നമ്പ്രയിൽ കാർ യാത്രക്കാരെ ആക്രമിച്ച് 2 കോടി രൂപ കവർന്നു. നന്നമ്പ്ര തെയ്യാലിങ്ങൾ ഹൈസ്കൂൾ പടിയിൽ വെച്ച് രാത്രി 9.50 നാണ് സംഭവം. തെന്നല അറക്കൽ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കൊടിഞ്ഞിയിൽ നിന്ന് സ്ഥലം വിറ്റ 1.95 കോടി രൂപയുമായി കാറിൽ വരുമ്പോൾ എതിരെ വന്ന കാറിൽനിന്ന് ഇറങ്ങി വന്ന നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി വണ്ടി അടിച്ചു തകർത്ത് ബാഗിൽ സൂക്ഷിച്ച പണം കവരുകയായിരുന്നു. സംഘം പെട്ടന്ന് കാർ കൊടിഞ്ഞി ഭാഗത്തേക്ക് ഓടിച്ചു പോയി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308593/palakkad-kozhikkode-national-highway-student-was-hit-and-thrown-by-a-scooter-while-crossing-the-road)